---
title: "ചിത്രീകരണത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി ചതിക്കാന്‍ ശ്രമിച്ചു;അനുഭവം പങ്ക് വച്ച് മെറീന"
english_title: "Called in the name of filming and tried to cheat; Marina shared her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117124/called-in-the-name-of-filming-and-tried-to-cheat-marina-shared-her-experience"
published_at: "2023-05-25T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f764083100_merina_.jpg"
keywords: []
---

# ചിത്രീകരണത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി ചതിക്കാന്‍ ശ്രമിച്ചു;അനുഭവം പങ്ക് വച്ച് മെറീന

> **Lead Summary:** തന്നെ ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്ന് മെറീന. ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയയിൽ തുറന്ന് പറഞ്ഞു. സംഭവം ഇങ്ങനെ ‘ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. ലാസ്റ്റ് മിനുറ്റില്‍ ആര്‍ട്ടിസ്റ്റ് പിന്മാറി. അതിനാല്‍ ഞാന്‍ പറഞ്ഞ പ്രതിഫലമൊക്കെ അവര്‍ ഓക്കെ പറഞ്ഞു. ഒരു ദിവസത്തെ ജോലിയെ ഉണ്ടായിരുന്നു . ഞാന്‍ സമ്മതിച്ചു.

## Article Content

തന്നെ ചിത്രീകരണത്തിന് എന്ന പേരില്‍ വിളിച്ചു വരുത്തി ചതിക്കാന്‍ ശ്രമിച്ചുവെന്ന് മെറീന. ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സോഷ്യല്‍ മീഡിയയിൽ തുറന്ന് പറഞ്ഞു. സംഭവം ഇങ്ങനെ ‘ഒരു ജ്വല്ലറിയുടെ പരസ്യം ഉണ്ടെന്ന് പറഞ്ഞ് എനിക്കൊരു കോള്‍ വന്നു. ലാസ്റ്റ് മിനുറ്റില്‍ ആര്‍ട്ടിസ്റ്റ് പിന്മാറി. അതിനാല്‍ ഞാന്‍ പറഞ്ഞ പ്രതിഫലമൊക്കെ അവര്‍ ഓക്കെ പറഞ്ഞു. ഒരു ദിവസത്തെ ജോലിയെ ഉണ്ടായിരുന്നു . ഞാന്‍ സമ്മതിച്ചു.

അടുത്ത ദിവസം രാവിലെ മുതല്‍ ഞാന്‍ കാത്തു നിന്നു . എന്നെ വിളിച്ച വ്യക്തി ആദ്യം പറഞ്ഞത് ഫ്ളാറ്റിലേക്ക് പോവാമെന്ന് . കൊച്ചിയില്‍ തന്നെയാണ്,അതിനാൽ ഞാന്‍ നേരെ വന്നോളാം എന്ന് പറഞ്ഞു” എഴു മണി മുതല്‍ ഞാന്‍ കാത്തു നില്‍ക്കുകയാണ്. സാധാരണ പോകുമ്പോള്‍ എവിടെയാണ് ഷൂട്ടെന്നൊക്കെ അമ്മയോട് പറഞ്ഞിട്ടാണ് ഞാൻ പോകാറുള്ളത്. എവിടെയാണ് ഷൂട്ട് എന്ന് ചോദിച്ചിട്ട് അയാള്‍ പറയുന്നില്ല. രണ്ട് മണിക്കൂര്‍ എടുത്ത് ഒരു സ്ഥലം പറഞ്ഞു.

ആ സ്ഥലത്ത് എവിടെയാണ് എന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ ചോദിക്കാം എന്ന് പറഞ്ഞ് പിന്നേയും അരമണിക്കൂര്‍ കാത്തു നിര്‍ത്തിച്ചു. സ്റ്റുഡിയോ ഏതാണെന്ന് ഞാനിപ്പോള്‍ പറയാം എന്ന് പറഞ്ഞ് അയാൾ ഫോണ്‍ വച്ചു. പിന്നേയും കാത്തിരിപ്പായി. രാവിലെ പത്ത് മണി വരെ ഞാന്‍ കാത്തു നിന്നു. ഇത് നടക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ റിജക്ട് ചെയ്ത് ഞാന്‍ പോയി. ട്രെയിനിലിരിക്കുമ്പോള്‍ ഞാന്‍ അയച്ച മെസേജ് അയാള്‍ മറ്റൊരു കുട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ ഉപയോഗിക്കും എന്ന് തോന്നി.

ഇത് കാണിച്ചിട്ട് ഇവള്‍ ലാസ്റ്റ് മിനുറ്റില്‍ പോയി എന്ന് പറയാന്‍ പറ്റുമല്ലോ. അങ്ങനെ എന്തെങ്കിലും പ്രശ്നം പറ്റിയാലോ എന്ന് കരുതിയാണ് ഞാന്‍ ആ സക്രീന്‍ഷോട്ട് ഫെയ്സ്ബുക്കിലിട്ടത്. പിന്നീട് സുഹൃത്തുക്കളാണ് അത് വാര്‍ത്തയാക്കിയതെന്നും മറീന പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117124/called-in-the-name-of-filming-and-tried-to-cheat-marina-shared-her-experience)