---
title: "ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം; ബാല"
english_title: "Her biggest wish was to see her daughter when she was critically ill in the hospital; Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116261/her-biggest-wish-was-to-see-her-daughter-when-she-was-critically-ill-in-the-hospital-bala"
published_at: "2023-05-21T22:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646a4c989f08c_bala.jpg"
keywords: []
---

# ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം; ബാല

> **Lead Summary:** കരള്‍രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബാല അന്നത്തെ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഒരു ഘട്ടത്തില്‍ വെന്റിലേറ്റര്‍ സഹായം നിര്‍ത്തലാക്കാമെന്ന് പോലും കുടുംബാംഗങ്ങളോട് ആശുപത്രിയില്‍ നിന്നും പറഞ്ഞിരുന്നതായും ബാല വ്യക്തമാക്കിയിരുന്നു.

## Article Content

കരള്‍രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബാല അന്നത്തെ തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. ഗുരുതരമായ ആരോഗ്യാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ഒരു ഘട്ടത്തില്‍ വെന്റിലേറ്റര്‍ സഹായം നിര്‍ത്തലാക്കാമെന്ന് പോലും കുടുംബാംഗങ്ങളോട് ആശുപത്രിയില്‍ നിന്നും പറഞ്ഞിരുന്നതായും ബാല വ്യക്തമാക്കിയിരുന്നു.

ഗുരുതരാവസ്ഥയില്‍ മകളെ കാണണം എന്ന് തോന്നിയതിനെ കുറിച്ചും മകള്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ചുമാണ് ബാല ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ”ആശുപത്രിയില്‍ ക്രിട്ടിക്കലായി കിടന്നപ്പോള്‍ മകളെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്റെ മനസില്‍ അവസാന നിമിഷങ്ങള്‍ ആയിരുന്നു അതൊക്കെ.”

”മകളെ കാണണം എന്നൊരു ആഗ്രഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഏത് ശാസ്ത്രത്തിനും മതത്തിനും നിയമത്തിനും അച്ഛനെയും മകളെയും പിരിക്കാനുള്ള അവകാശം ഇല്ല. ദൈവത്തിന് പോലും ഇല്ല. ആശുപത്രിയില്‍ വച്ച് ഞാന്‍ പാപ്പുവിനെ കണ്ടു, ഏറ്റവും മനോഹരമായ ഒരു വാക്ക് ഞാന്‍ കേട്ടു.”

”ഐ ലവ് മൈ ഡാഡി സോ മച്ച് ഇന്‍ ദിസ് വേള്‍ഡ്”, എന്നവള്‍ പറഞ്ഞു. ഇനിയുള്ള കാലം എപ്പോഴും അത് എന്റെ മനസില്‍ ഉണ്ടാവും. അതിന് ശേഷം ഞാന്‍ കൂടുതല്‍ സമയം അവളുടെ കൂടെ ചിലവഴിച്ചില്ല. കാരണം എന്റെ ആരോഗ്യം മോശമാകുകയായിരുന്നു. അത് അവള്‍ കാണരുതെന്ന് എനിക്കുണ്ടായിരുന്നു” എന്നാണ് ബാല പറഞ്ഞത്.

ഉണ്ണി മുകുന്ദന്‍ തന്നെ കാണാന്‍ വന്നതിനെ കുറിച്ചും മോഹന്‍ലാല്‍ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചിരുന്നതിനെ കുറിച്ചും ബാല പറയുന്നുണ്ട്. വഴക്കായിരുന്നെങ്കിലും ഉണ്ണി ഓടി വന്നു, അതാണ് മനുഷ്യത്വം. ലാലേട്ടന്‍ എല്ലാ ദിവസവും വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു എന്നാണ് ബാല പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116261/her-biggest-wish-was-to-see-her-daughter-when-she-was-critically-ill-in-the-hospital-bala)