---
title: "മദ്യപിച്ചു സെറ്റിൽ കുഴപ്പമുണ്ടാകുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, ഷൂട്ടിങ് സ്ഥലത്ത് ഇന്നുവരെ മദ്യപിച്ച് ബോർ പരിപാടികൾ കാണിച്ചിട്ടില്ല; ശാന്തിവിള ദിനേശ്"
english_title: "There have been no incidents of old stars getting drunk and causing trouble on the sets; Shanthivila Dinesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115573/there-have-been-no-incidents-of-old-stars-getting-drunk-and-causing-trouble-on-the-sets-shanthivila-dinesh"
published_at: "2023-05-18T13:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465dd0539979_shanthila_dinesh.jpg"
keywords: []
---

# മദ്യപിച്ചു സെറ്റിൽ കുഴപ്പമുണ്ടാകുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, ഷൂട്ടിങ് സ്ഥലത്ത് ഇന്നുവരെ മദ്യപിച്ച് ബോർ പരിപാടികൾ കാണിച്ചിട്ടില്ല; ശാന്തിവിള ദിനേശ്

> **Lead Summary:** സിനിമ സെറ്റിലെ യുവതാരങ്ങളുടെ പെരുമാറ്റവും അച്ചടക്കമില്ലയ്മയുമൊക്കെയാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചയാകുന്നത്. സെറ്റുകളിൽ മദ്യപാനം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലഹരി ഉപയോഗവും മറ്റുമാണ് നടക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമായപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയവരിൽ ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. 

## Article Content

സിനിമ സെറ്റിലെ യുവതാരങ്ങളുടെ പെരുമാറ്റവും അച്ചടക്കമില്ലയ്മയുമൊക്കെയാണ് ഇപ്പോൾ സിനിമ ലോകത്ത് ചർച്ചയാകുന്നത്. സെറ്റുകളിൽ മദ്യപാനം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലഹരി ഉപയോഗവും മറ്റുമാണ് നടക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ വ്യാപകമായപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയവരിൽ ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. 

നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും മറ്റും പ്രവർത്തിച്ചിട്ടുള്ള ശാന്തിവിള ദിനേശ് സിനിമയുടെ പിന്നണിയിലെ പല രഹസ്യങ്ങളും വിളിച്ചു പറഞ്ഞതുമൊക്കെ മുൻപ് ശ്രദ്ധ നേടിയിട്ടുണ്ട് . തിലകൻ, എം ജി സോമൻ, മധു തുടങ്ങിയവരുടെയൊക്കെ മദ്യപാന ശീലത്തെ കുറിച്ചൊക്കെ ശാന്തിവിള ദിനേശ് മുൻപ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ താരങ്ങൾ ആരും തന്നെ സെറ്റിൽ മദ്യപിച്ചെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. 

ചെയ്യുന്ന ജോലിയോട് പ്രഫഷണൽ എത്തിക്സ് കാണിച്ചിരുന്നവരാണ് പഴയ താരങ്ങൾ എന്നും അവരുടെ സ്വകാര്യമായ കാര്യങ്ങളൊന്നും ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ഇഷ്ടപ്പെടാത്തവരായിരുന്നു എന്നും ശാന്തിവിള ദിനേശ് പറയുന്നു. മുൻപ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. സെറ്റിൽ മദ്യപിച്ചെത്തിയ ഒരു നടനുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവയ്ക്കുന്നുണ്ട്. 

മദ്യപിച്ചു സെറ്റിൽ കുഴപ്പമുണ്ടാകുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ചിരിച്ചു മണ്ണുകപ്പുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് ശാന്തിവിള ദിനേശ് തുടങ്ങിയത്. മരിച്ചു പോയ വലിയൊരു നടൻ, നന്നായി മദ്യപിക്കുന്ന ആളായിരുന്നു. പുള്ളി ഒരു ദിവസം രാവിലെ ഓട്ടോയ്ക്ക് തിരുവനന്തപുരത്തെ ഹോട്ടലിൽ വന്നിറങ്ങി.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അദ്ദേഹത്തെ കാത്ത് നിൽക്കുകയായിരുന്നു. അയാളോട് ഓട്ടോയുടെ കാശ് കൊടുത്തേക്കാൻ പറഞ്ഞു. അന്ന് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് അഞ്ച് രൂപ, കൂടിപ്പോയാൽ ഒരു പത്ത് രൂപ. അത്രയും കൊടുത്താൽ മതി. 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അറുനൂറ്റി എത്രയോ രൂപയെന്ന് പറഞ്ഞു. അയാൾ ഞെട്ടി. തമ്പാനൂരിൽ നിന്ന് ഇവിടെ വരെ വരാൻ ഇത്രയുമോ എന്ന് ചോദിച്ചു. ഇന്നലെ രാത്രി കോട്ടയത്ത് നിന്ന് കയറിയതാണെന്ന് ഓട്ടോക്കാരൻ പറഞ്ഞു. വെള്ളമടിച്ച് ഓട്ടോയിൽ കയറിയിരുന്ന് പോകാമെന്ന് പറഞ്ഞ്. അങ്ങനെ ഓട്ടോയ്ക്ക് തിരുവനന്തപുരം വരെ വന്ന്. വളരെ സീരിയസായ നടനാണ്. അങ്ങനെയുള്ള ആളുകളൊക്കെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പക്ഷേ ഇവർ ആരും ഷൂട്ടിങ് സ്ഥലത്ത് ഇന്നുവരെ മദ്യപിച്ച് ബോർ പരിപാടികൾ കാണിച്ചിട്ടില്ല. ആരും കാണിക്കില്ല. അവരെല്ലാം പ്രൊഫഷണൽ എത്തിക്‌സ് ഉള്ളവരായിരുന്നു. അവരുടെ സ്വകാര്യമായ ഒരു കാര്യങ്ങളും ക്യാമറയ്ക്ക് മുന്നിൽ കാണിക്കില്ല. അങ്ങനെ ഉള്ളവരായിരുന്നു, ശാന്തിവിള ദിനേശ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/115573/there-have-been-no-incidents-of-old-stars-getting-drunk-and-causing-trouble-on-the-sets-shanthivila-dinesh)