---
title: "ഞങ്ങൾക്കാർക്കും താങ്ങാൻ കഴിയാത്ത ദുഃഖമാണ് അവന്റെ മരണം, അതിൽനിന്ന് കരകയറാൻ സഹായിച്ചത് ധ്യാനൂട്ടനാണ്"
english_title: "His death is a grief that none of us can bear, and Dhyanootan helped us recover from it"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115223/his-death-is-a-grief-that-none-of-us-can-bear-and-dhyanootan-helped-us-recover-from-it"
published_at: "2023-05-16T21:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463a5abae238_sminu.jpg"
keywords: []
---

# ഞങ്ങൾക്കാർക്കും താങ്ങാൻ കഴിയാത്ത ദുഃഖമാണ് അവന്റെ മരണം, അതിൽനിന്ന് കരകയറാൻ സഹായിച്ചത് ധ്യാനൂട്ടനാണ്

> **Lead Summary:** മലയാള സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് നടി സ്മിനു സിജോ. അപ്രതീക്ഷിതമായിട്ടായിരുന്നു സ്മിനുവിന്റെ സിനിമയിലേക്കുള്ള വരവ്. 2023 ലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്മിനു. ജാനകി ജാനെയാണ് സ്മിനുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനിടെ സഹോദരന്റെ വിയോഗത്തിന്റെ വേദനയിലൂടെയും കടന്നു പോവുകയാണ് താരം.

## Article Content

മലയാള സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് നടി സ്മിനു സിജോ. അപ്രതീക്ഷിതമായിട്ടായിരുന്നു സ്മിനുവിന്റെ സിനിമയിലേക്കുള്ള വരവ്. 2023 ലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്മിനു. ജാനകി ജാനെയാണ് സ്മിനുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിനിടെ സഹോദരന്റെ വിയോഗത്തിന്റെ വേദനയിലൂടെയും കടന്നു പോവുകയാണ് താരം.

നമ്മുക്ക് ആരൊക്കെയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അതെന്ന് സ്മിനു പറയുന്നു. ആ വേദനയിൽ നിന്ന് കരകയറാൻ തന്നെ സഹായിച്ചത് ധ്യാൻ ശ്രീനിവാസൻ ആണെന്നും ഓർക്കുകയാണ് സ്മിനു ഇപ്പോൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 

'എനിക്ക് രണ്ടു സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. ഞങ്ങൾ മൂന്നു പെൺകുട്ടികളും കൂടി കൊഞ്ചിച്ചും താലോലിച്ചും വളർത്തിയതാണ് സഹോദരൻ ഷാനിനെ. അടുത്തിടെ അവന്റെ ഭാര്യ ഒരു അപകടത്തിൽ മരിച്ചു. അതുകഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നേ ആണ് അവനും മരിക്കുന്നത്. ഞങ്ങൾക്കാർക്കും താങ്ങാൻ കഴിയാത്ത ദുഃഖമാണ് അവന്റെ മരണം' 'രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളെ ഏൽപിച്ച് അവൻ പോയി.

നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ല എന്നത് നെഞ്ചിലൊരു വിങ്ങലായി കിടക്കുകയാണ്. നമുക്ക് ആരൊക്കെയുണ്ട് ആരൊക്കെ ഇല്ല എന്ന് തിരിച്ചറിഞ്ഞത് ആ സമയത്താണ്. രക്തം കൊണ്ടല്ല ബന്ധത്തെ അളക്കേണ്ടത് എന്ന് ഞങ്ങൾ പഠിച്ചു,' സ്മിനു പറയുന്നു. രണ്ടു മരണം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ അടുത്ത ബന്ധത്തിലുള്ളവർ ആരും ഇല്ലായിരുന്നു.

സുഹൃത്തുക്കളാണ് ഞങ്ങളെ താങ്ങി നിർത്തിയത്. അതിനിടയിലാണ് എസ്.എൻ. സ്വാമി സാറിന്റെ സിനിമയിലേക്കു വിളിക്കുന്നത്. കുടുംബത്തിൽ രണ്ടു മരണം കഴിഞ്ഞു ചെന്ന എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. അതിൽനിന്നു കരകയറാൻ സഹായിച്ചത് ധ്യാനൂട്ടനാണ് (ധ്യാൻ ശ്രീനിവാസൻ), സ്മിനു പറഞ്ഞു. 

രണ്ടു മരണം കഴിഞ്ഞിരിക്കുന്ന ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാൻ അടുത്ത ബന്ധത്തിലുള്ളവർ ആരും ഇല്ലായിരുന്നു. സുഹൃത്തുക്കളാണ് ഞങ്ങളെ താങ്ങി നിർത്തിയത്. അതിനിടയിലാണ് എസ്.എൻ. സ്വാമി സാറിന്റെ സിനിമയിലേക്കു വിളിക്കുന്നത്. കുടുംബത്തിൽ രണ്ടു മരണം കഴിഞ്ഞു ചെന്ന എന്റെ മാനസികാവസ്ഥ വളരെ മോശമായിരുന്നു. അതിൽനിന്നു കരകയറാൻ സഹായിച്ചത് ധ്യാനൂട്ടനാണ് (ധ്യാൻ ശ്രീനിവാസൻ), സ്മിനു പറഞ്ഞു. 

അവൻ സ്വന്തം ചേച്ചിയെപ്പോലെ എന്നെ കൂടെക്കൂട്ടി. അവനോടൊപ്പം ഇരിക്കുമ്പോൾ നല്ല നേരമ്പോക്കാണ്. ധ്യാനൂട്ടൻ എന്നെ വിഷമിച്ചിരിക്കാൻ വിടുകയേ ഇല്ല, എപ്പോഴും എന്തെങ്കിലും തമാശ പറഞ്ഞു കൂടെക്കൂടും. കൈലാഷ്, ഗ്രിഗറി ഒക്കെ ഉണ്ടായിരുന്നു. അവരോടൊപ്പം കഥകൾ പറഞ്ഞിരിക്കുമ്പോൾ ജീവിതത്തിലെ ദുഃഖമെല്ലാം മറക്കും. അവർക്കൊക്കെ അമ്മയാണ് ഞാൻ. എന്റെ മക്കളുടെ എണ്ണം കൂടി വരികയാണെന്ന് സ്മിനു പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/115223/his-death-is-a-grief-that-none-of-us-can-bear-and-dhyanootan-helped-us-recover-from-it)