മലയാള സിനിമയിലെ യുവ താരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി ചർച്ചാ വിഷയം ആയിരിക്കുന്നത് . ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ സിനിമാ സംഘടനകൾ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾ പ്രേക്ഷകരറിഞ്ഞ് തുടങ്ങിയത്. സെറ്റിലെ മോശം പെരുമാറ്റം, നിർമാതാക്കൾക്ക് തലവേദന, ഉയർന്ന പ്രതിഫലം തുടങ്ങിയവയാണ് ഷെയ്നിനും ശ്രീനാഥ് ഭാസിക്കുമെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ . നേരത്തെയും ഇരുവർക്കുമെതിരെ സംഘടനകൾ തിരിഞ്ഞിരുന്നു. ഇതിനിടെ സിനിമാ താരങ്ങൾക്കിടയിലെ ലഹരി ഉപയോഗവും ചർച്ചയായി. ബാബുരാജ്, ടിനി ടോം എന്നിവരാണ് ആ ആരോപണം പ്രധാനമായും ഉന്നയിച്ചത്.
മലയാളത്തിലെ ഒരു പ്രമുഖന് വേണ്ടി എക്സൈസ് വകുപ്പ് കണ്ണടച്ചു എന്ന ആരോപണമാണ് ബാബുരാജ് ഉന്നയിച്ചത്.കൂടാതെ ഒരു പ്രമുഖ നടന് ലഹരി ഉപയോഗം മൂലം പല്ല് പൊടിഞ്ഞ് പോയിത്തുടങ്ങിയെന്നാണ് ടിനി ടോം പറഞ്ഞത്. ആർക്കെതിരെയാണ് ആരോപണം എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ എംഎ നിഷാദ് രംഗത്ത് വന്നതും സംഭവം ചർച്ചാ വിഷയമായി സംവിധായകൻ നാദിർഷയുടെ സഹോദരൻ തനിക്കെതിരെ തിരിഞ്ഞെന്ന് ഇദ്ദേഹം പറയുന്നു. ഇവിടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ എന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് മെസേജ് ഉണ്ട് . ഞാനിത്തരം കാര്യങ്ങളിൽ നിലപാടെടുക്കുന്നത് കൊണ്ടാണത്. അതിനുള്ള തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും .
ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കുമെന്നും നിഷാദ് പറഞ്ഞു . എന്നെ പച്ചത്തെറി വിളിക്കുന്നുവെന്നും ഞാൻ പൊലീസിൽ പരാതിപ്പെടാൻ പോവുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു . സിനിമ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ചാൻസ് ചോദിച്ചു. ഞാൻ പറഞ്ഞു വേറെ സ്ഥലത്ത് നിൽക്കുകയാണെന്ന്. ഞാൻ പറഞ്ഞ് സോൾവ് ചെയ്ത് വിട്ടതാണ്. ചെറുക്കൻ വെറുതെ ആവശ്യമില്ലാതെ ഇഷ്യൂ ഉണ്ടാക്കുന്നെന്ന് നാദിർഷയെ വിളിച്ച് പറഞ്ഞു. ഇതിൽ നാദിർഷ നിരപരാധിയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്,' എംഎ നിഷാദ് പറഞ്ഞു. സിനിമയോട് കമ്മിറ്റ്മെന്റുണ്ടാവണം. ഒരു സിനിമ നടക്കുമ്പോൾ നൂറ് നൂറ്റമ്പത് കുടുംബങ്ങളാണ് കഴിഞ്ഞ് പോവുന്നത്.
എല്ലാവരുടെയും സമയം മൂല്യമുള്ളതാണ്. ഒരു പ്രൊഡക്ഷൻ ബോയ് നാല് മണിക്ക് എഴുന്നേൽക്കണം. അവനും ഇല്ലേ പ്രശ്നങ്ങൾ,' എംഎ നിഷാദ് ചോദിച്ചു. അമ്മയുൾപ്പെടെയുള്ള സംഘടനകൾ തന്റെ പരാതികളിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. അമ്മയോട് എനിക്ക് ഒരു വിഷമം മാത്രമേ ഉള്ളൂ ഈ ടിനി ടോമിനെ പോലെയുള്ളവരെ ഇനി എത്രനാൾ സഹിക്കണമെന്നാണ്. ടിനി ടോം അമ്മയുടെ ഭാരവാഹിയാണ്. ഭാരവാഹിയായിട്ട് കൂടിയാണ് കൂടിയാലോചന ഇല്ലാതെ ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും എംഎ നിഷാദ് പറഞ്ഞു. ആരോപണം ഉന്നയിച്ചെങ്കിലും ഇത് ആരാണെന്ന് ബാബുരാജോ ടിനി ടോമോ പറഞ്ഞിട്ടില്ല. ഇത് പല നടൻമാർക്ക് നേരെയും ആരോപണം ഉയരാൻ കാരണമായിരിക്കുകയാണ് . ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറുമെന്ന് അമ്മ, ഫെഫ്ക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: What do you want me to do? MM Nishad made allegations against Nadirsha's brother
































