---
title: "ചില്ലറ കാശിന് ദിലീപ് വാശി പിടിച്ചു; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി  നിര്‍മ്മാതാവ് എസ് സി പിള്ള"
english_title: "Now producer SC Pillai has come forward with serious allegations against Dileep."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113337/now-producer-sc-pillai-has-come-forward-with-serious-allegations-against-dileep"
published_at: "2023-05-08T12:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458a1913930e_dileep.jpg"
keywords: []
---

# ചില്ലറ കാശിന് ദിലീപ് വാശി പിടിച്ചു; ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി  നിര്‍മ്മാതാവ് എസ് സി പിള്ള

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ദിലീപ് . ഒട്ടനവധി സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടന് എന്നും സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ് സി പിള്ള.

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ദിലീപ് . ഒട്ടനവധി സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നടന് എന്നും സാധിച്ചിട്ടുണ്ട് . ഇപ്പോഴിതാ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് എസ് സി പിള്ള.

ദിലീപ് നായകനായ പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു എസ് സി പിള്ള. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകളുടെ തുടക്കം പാസഞ്ചറിലൂടെയാണെന്നാണ് കരുതപ്പെടുന്നത്. തീയേറ്ററില്‍ വലിയ വിജയമായില്ലെങ്കിലും ചിത്രം നിരൂപക ശ്രദ്ധ നേടുകയും കള്‍ട്ട് സ്റ്റാറ്റസ് ്സ്വന്തമാക്കുകയും ചെയ്തിരുന്നു.

ദിലീപിന്റെ കാരവനാണ് വാടക കൊടുക്കണം. അതിന് ഡീസല്‍ അടിക്കുകയും വേണമെന്നാണ് അദ്ദേഹം പറയുന്നത്. വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയതിനെക്കുറിച്ചും എസ് സി പിള്ള സംസാരിക്കുന്നുണ്ട്. വില കൂടിയ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. വെറും നാല് സീന്‍ അഭിനയിക്കാന്‍ പത്തോളം പാന്റ് വാങ്ങിയിട്ടുണ്ട്. അത് അയാള്‍ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് എസ് സി പിള്ള പറയുന്നത്. താരങ്ങള്‍ വിലകൂടിയ സാധനങ്ങള്‍ മാത്രമേ അഭിനയിക്കാന്‍ ഉപയോഗിക്കുകയുള്ളൂ.

എന്നാല്‍ അതൊന്നും തിരിച്ചു കിട്ടത്തുമില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ദിലീപ് തന്നോട് ചില്ലറക്കാശിന് വാശി പിടിച്ചതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. പതിനായിരത്തില്‍ കുറവ് മാത്രമായിരുന്നു തുക. ആറായിരമോ മറ്റോ ആണെന്നാണ് അദ്ദേഹം പറയുന്നത്. ദിലീപ് അത് തന്നോട് കണക്കു പറഞ്ഞു വാങ്ങിച്ചു.

എല്ലാം പൈസയല്ലേ എന്നായിരുന്നു പറഞ്ഞതെന്നാണ് പിള്ള ഓര്‍ക്കുന്നത്. കോടികള്‍ സമ്പാദിക്കുന്നവരാണിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 'പാസഞ്ചര്‍ സിനിമയ്ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നടന്നപ്പോള്‍ ഷൊര്‍ണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്‌റ്യൂംസ് ആണ്. കോസ്‌റ്യൂംസ് ഹൗസ്. ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്' എന്നും എസ് സി പിള്ള പറയുന്നുണ്ട്.

ദിലീപിനെതിരെ വേറേയും ആരോപണങ്ങള്‍ എസ് സി പിള്ള ഉന്നയിക്കുന്നുണ്ട്. നിര്‍മ്മാതാവ് എന്ന നിലയിലുള്ള ദിലീപിന്റെ ചെയ്തികളെയാണ് അദ്ദേഹം തുറന്നടിക്കുന്നത്.. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു.

നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തിലെ എല്ലാവര്ക്കും ദിലീപ് കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്ന് പിള്ള പറയുന്നു. ശ്രീനിവാസനുമായുള്ള സംഭാഷണത്തില്‍ അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞതെന്നാണ് പിള്ള പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113337/now-producer-sc-pillai-has-come-forward-with-serious-allegations-against-dileep)