---
title: "സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് അഷിക അശോകന്‍"
english_title: "Ashika Ashokan openly says that she has had bad experiences from the movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113200/ashika-ashokan-openly-says-that-she-has-had-bad-experiences-from-the-movie"
published_at: "2023-05-07T17:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64579010c8317_ashika_1.jpg"
keywords: []
---

# സിനിമയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് അഷിക അശോകന്‍

> **Lead Summary:** ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടേയും താരമായി മാറിയ ആളാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സും അഷിക പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അഷിക നായികയായാകുന്ന ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

## Article Content

ഷോര്‍ട്ട് ഫിലിമുകളിലൂടേയും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടേയും താരമായി മാറിയ ആളാണ് അഷിക അശോകന്‍. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സും അഷിക പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അഭിനയ മോഹിയായ അഷിക ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, അഷിക നായികയായാകുന്ന ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

മിസ്സിങ് ഗേൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നടി സഞ്ജു സോമനാഥ് ആണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. അതിനിടെ നൽകിയ ഒരു അഭിമുഖത്തിൽ ഇവർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നെടുകയാണ്. സിനിമ മേഖലയിലേക്ക് വരുന്ന നടിമാർ ഉറപ്പായും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. സിനിമയ്ക്ക് പുറമെ മറ്റും മേഖലകളിലും ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ ചൂഷണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇവർ പറയുന്നു. 'കാസ്റ്റിങ് കൗച്ച് അത് നേരിടാത്തവർ ആരും തന്നെ ഉണ്ടെന്ന് കരുതുന്നില്ല. അത് എങ്ങനെ ഹാൻഡിൽ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് .

ആർക്കായാലും അതോക്കെ നേരിടേണ്ടി വരും. നമുക്ക് ഇൻഡസ്ട്രിയെ മാറ്റിമറിക്കാൻ ഒന്നും സാധിക്കില്ല. സിനിമാ ഇൻഡസ്ട്രിയിൽ കാസ്റ്റിങ് കൗച്ച് ആണെങ്കിൽ പുറത്ത് മറ്റെന്തെങ്കിലും ജോലിയിൽ ആണെങ്കിൽ വേറെ പലതുമാണ്. മോഡലിങ് ഫീൽഡിലൊക്കെ എല്ലാവർക്കും നേരിടേണ്ടി വരുന്നതാണ്. പെൺകുട്ടികൾക്ക് മാത്രമല്ല. ചൂഷണം ചെയ്യുന്നത് വളരെ കോമണാണ്. അത് ജെൻഡറിന് അനുസരിച്ചല്ല. ഒരു രീതിക്ക് അല്ലെങ്കിൽ മറ്റൊരു രീതിക്ക് അത് നടക്കുന്നുണ്ട്,' അഷികയും സഞ്ജു സോമനാഥും പറഞ്ഞു.

സിനിമ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നതിനെ കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. 'കോളേജിൽ സെക്കൻഡ് ഇയർ പഠിക്കുന്നത് വരെ എനിക്ക് ഇങ്ങനെയൊരു ഐഡിയയും ഇല്ലായിരുന്നു. ഞാൻ ക്യാമറയ്ക്ക് മുന്നിൽ പോലും വരാത്ത ആളായിരുന്നു. എന്നെ കാണാൻ കൊള്ളില്ല എന്നൊക്കെ ചിന്തിച്ചിരുന്ന ഒട്ടും ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നു. ഫ്രണ്ട്സ് സെൽഫി എടുക്കാൻ വിളിച്ചാൽ പോലും പോയി നിൽക്കാത്ത ഒരാളായിരുന്നു,' 'ആ സമയത്ത് കോളേജിൽ എനിക്കൊരു ക്ലാസ്മേറ്റ് ഉണ്ടായിരുന്നു.

അവളാണ് എന്നോട് മ്യൂസിക്കലിയിൽ വീഡിയോകൾ ചെയ്യാൻ പറയുന്നത്. അന്ന് ടിക് ടോക്ക് അല്ല. ആ ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ ഞാൻ നൂറ് തവണ ചിന്തിച്ചു കാണും. അതിന് നല്ല അഭിപ്രായങ്ങൾ വന്നതോടെ പതിയെ ഞാൻ ഇൻസ്റ്റാഗ്രാമിലൊക്കെ സജീവമായി തുടങ്ങി. അതിന് ശേഷം എനിക്ക് ഒരു ഷോർട്ട് ഫിലിമിൽ അവസരം ലഭിച്ചു. അതിന് നല്ല റീച്ച് കിട്ടി. പിന്നീട് രണ്ടു മൂന്ന് ഷോർട്ട് ഫിലിമുകളിൽ കൂടി അവസരം കിട്ടി. അങ്ങനെ അങ്ങനെയാണ് ഇവിടെ വരെ എത്തിയത്,' അഷിക പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113200/ashika-ashokan-openly-says-that-she-has-had-bad-experiences-from-the-movie)