---
title: "കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും"
english_title: "The government will take the medical expenses of KPAC Lalitha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11284/the-government-will-the-medical-expenses-of-kpac-lalitha"
published_at: "2021-11-17T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194cf0e22426_lalitha.jpg"
keywords: []
---

# കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

> **Lead Summary:** നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.

## Article Content

നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.

തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11284/the-government-will-the-medical-expenses-of-kpac-lalitha)