---
title: "ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ; നിലവിലെ വിവാദങ്ങളെക്കുറിച്ച് സിനിമ താരം ബാബുരാജ്"
english_title: "Malayalam cinema would have ended if the car of that prominent actor had been checked; Film star Baburaj on the current controversies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112504/malayalam-cinema-would-have-ended-if-the-car-of-that-prominent-actor-had-been-checked-film-star-baburaj-on-the-current-controversies"
published_at: "2023-05-04T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645370eed4555_baburaj_1.jpg"
keywords: []
---

# ആ പ്രമുഖ നടന്റെ കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ; നിലവിലെ വിവാദങ്ങളെക്കുറിച്ച് സിനിമ താരം ബാബുരാജ്

> **Lead Summary:** മലയാള സിനിമയിൽ യുവതാരങ്ങൾക്കെതിരെ തുടരെ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടാതെ ലഹരി ഉപയോ​ഗിക്കുന്ന നടൻമാരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി. നിർമാതാക്കളാണ് പ്രധാനമായും താരങ്ങൾക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്.

## Article Content

മലയാള സിനിമയിൽ യുവതാരങ്ങൾക്കെതിരെ തുടരെ ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടാതെ ലഹരി ഉപയോ​ഗിക്കുന്ന നടൻമാരുടെ വിവരങ്ങൾ സർക്കാരിന് കൈമാറുമെന്നും ഇവർ വ്യക്തമാക്കി. നിർമാതാക്കളാണ് പ്രധാനമായും താരങ്ങൾക്കെതിരെ രം​ഗത്ത് വന്നിരിക്കുന്നത്.

പ്രതിഫലം കൂട്ടി ചോദിക്കൽ, സമയത്ത് വരാതിരിക്കൽ, ഷൂട്ടിം​ഗ് മുടങ്ങൽ തുടങ്ങിയ ആരോപണങ്ങളാണ് രം​ഗത്ത് വന്നിരിക്കുന്നത്. നിലവിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് നടൻ ബാബുരാജ്. അഭിനേതാക്കൾ സമയത്ത് സെറ്റിലെത്താത്തതിനെ ചൂണ്ടിക്കാട്ടിയ അദ്ദേഹം മലയാളത്തിലെ പ്രമുഖ നടൻ എക്സെെസുകാരുടെ കൈയിൽ നിന്നും ഊരിപ്പോയതിനെക്കുറിച്ചും വെളിപ്പെടുത്തി.

എന്റെ ഒരു പടത്തിൽ അഭിനയിക്കാൻ വേണ്ടി ഏഴ് മണിക്ക് അവിടെ ചെല്ലുന്നു. ഞാൻ കാരവാനിൽ ഇരുന്നു. 12 മണി വരെ കാത്തിരുന്നു. ഇത്തിരി ദേഷ്യപ്പെട്ടപ്പോഴാണ് അറിയുന്നത് അഭിനയിക്കേണ്ട നായകൻ വന്നിട്ടില്ലെന്നും എവിടെയാണെന്ന് വീട്ടുകാർക്ക് പോലും അറിയില്ല. അമ്മയുടെ ഓഫീസിൽ ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ അവർ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്.

ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരും. എന്തുകൊണ്ട് വണ്ടി പരിശോധിച്ചില്ല എന്നത് നമുക്ക് ഊഹിക്കാൻ പറ്റുന്നതാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. നിങ്ങൾ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോ​ഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാമെന്നും ബാബുരാജ് വ്യക്തമാക്കി. കുറച്ചൊക്കെ സിനിമ മനസ്സിലാക്കാൻ പുതിയ കുട്ടികൾ ശ്രമിക്കണം. അവർക്കത് മനസ്സിലായിട്ടുണ്ട്. ഞാൻ ഷെയ്നിനോടൊക്കെ സംസാരിക്കുന്നതാണ്. മക്കളെ കുഴപ്പമില്ല, സമാധാനമായിരിക്കൂ, പ്രാർത്ഥിക്കൂ എല്ലാം നന്നായി വരുമെന്ന്.

മലയാള സിനിമയിൽ നിന്ന് ഔട്ടായി പോയ പലരും കൂടെ നിൽക്കുന്നവരാൽ നശിക്കപ്പെട്ടവരാണെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. ഇവരെ ഫോൺ ചെയ്താലും കിട്ടില്ല. അതേസമയം വർഷങ്ങളായി നമ്പർ മാറ്റാത്ത സൂപ്പർ സ്റ്റാറുകൾ മലയാളത്തിലുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി. നിർമാതാക്കളും അഭിനേതാക്കളും പ്രൊഡക്ഷൻ കൺട്രോളൻമാരുമെല്ലാം നിലവിലെ വിവാദങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112504/malayalam-cinema-would-have-ended-if-the-car-of-that-prominent-actor-had-been-checked-film-star-baburaj-on-the-current-controversies)