---
title: "‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’  ദുല്‍ഖറിന്റെ ചിരിയെ ആഘോഷിക്കേണ്ട കാര്യമില്ല- വീണ ജെ.എസ്"
english_title: "No need to celebrate Dulquar's laughter - Veena JS"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11235/no-need-to-celebrate-dulquars-laughter-veena-js"
published_at: "2021-11-17T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194a3f65b896_dq.jpg"
keywords: []
---

# ‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’  ദുല്‍ഖറിന്റെ ചിരിയെ ആഘോഷിക്കേണ്ട കാര്യമില്ല- വീണ ജെ.എസ്

> **Lead Summary:** തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് കുറുപ്പ്. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. കുറുപ്പിനോടൊപ്പം തന്നെ മലയാളികളും സോഷ്യല്‍മീഡിയയും ഒരുപോലെ ആഘോമാക്കുകയാണ് ദുല്‍ഖറിന്റെയും നായിക ശോഭിത ധുലിപാലയുടെയും അഭിമുഖം.

## Article Content

തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് കുറുപ്പ്. മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ചിത്രം മുന്നേറുന്നത്. കുറുപ്പിനോടൊപ്പം തന്നെ മലയാളികളും സോഷ്യല്‍മീഡിയയും ഒരുപോലെ ആഘോമാക്കുകയാണ് ദുല്‍ഖറിന്റെയും നായിക ശോഭിത ധുലിപാലയുടെയും അഭിമുഖം.

നിവിന്‍ പോളി നായകനായ മൂത്തോന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭിതയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംങ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ തന്നെ ആരും കെയര്‍ ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘കെയറിംങ്… എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല’. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

എന്നാല്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് ഡോ.വീണ ജെ.എസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വീണ ദുല്‍ഖറിനെയും ശോഭിതയെയും വിമര്‍ശിക്കുന്നത്.സഹനടന്‍മാര്‍ തന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും, ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന പുരുഷ നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടതെന്നും വീണ പറയുന്നു.

സഹനടന്‍മാര്‍ തന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും, ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന പുരുഷ നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടതെന്നും വീണ പറയുന്നു.അതോടൊപ്പം അഭിമുഖത്തിന്റെ ചിത്രത്തിനൊപ്പം ‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’ എന്നും വീണ എഴുതിയിട്ടുണ്ട്.

അതോടൊപ്പം അഭിമുഖത്തിന്റെ ചിത്രത്തിനൊപ്പം ‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’ എന്നും വീണ എഴുതിയിട്ടുണ്ട്.

**ഡോ. വീണ ജെ.എസ്സിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...**

‘സഹനടന്‍മാര്‍ എന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല’ എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍കര്‍സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ അത്രയ്ക്കങ്ങു കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന male നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്.

ആണ്‍കേന്ദ്രീകൃതം മാത്രമായ സിനിമകളില്‍, അതിനി പക്കാ ക്രിമിനല്‍ ആണെങ്കില്‍ പോലും അതില്‍ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാന്‍ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനല്‍ന് ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആണ്‍കഥകള്‍ കേട്ടും കണ്ടും ഞങ്ങള്‍ക്ക് മടുത്തു.

‘എന്നാ നീ പോയി ഉണ്ടാക്കെടി’ എന്ന് പറയാന്‍ വരുന്ന പ്രിവിലേജ്-ലഹള കാണാന്‍ ആഗ്രഹിക്കുന്നില്ല അത്തരക്കാര്‍ യൂട്യൂബ് പോയി AhÄ@RavenCinemas കാണ് ഒരു വ്യൂ എങ്കില്‍ ഒരു വ്യൂ കൂടട്ടെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/11235/no-need-to-celebrate-dulquars-laughter-veena-js)