---
title: "അപ്പോള്‍ ഒരുപാട് ഓര്‍മ്മകളും ചിന്തകളുമുണ്ട്; അപകടത്തിന് ശേഷം ജഗതി ശ്രീകുമാറിനെ  വേദിയില്‍ കണ്ടതിനെപ്പറ്റി ഉര്‍വ്വശി  "
english_title: "Then there are many memories and thoughts; Urvashi about seeing Jagathy Sreekumar on stage after the accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111474/then-there-are-many-memories-and-thoughts-urvashi-about-seeing-jagathy-sreekumar-on-stage-after-the-accident"
published_at: "2023-04-28T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b8a99411d9_jagathiandurvashi.jpg"
keywords: []
---

# അപ്പോള്‍ ഒരുപാട് ഓര്‍മ്മകളും ചിന്തകളുമുണ്ട്; അപകടത്തിന് ശേഷം ജഗതി ശ്രീകുമാറിനെ  വേദിയില്‍ കണ്ടതിനെപ്പറ്റി ഉര്‍വ്വശി  

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി . മലയാളത്തിന് പുറമെ തമിഴിലടക്കം ശ്രദ്ധേമായ ഒട്ടേറേ വേഷങ്ങള്‍ ഉര്‍വ്വശി അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ഉര്‍വ്വശി . മലയാളത്തിന് പുറമെ തമിഴിലടക്കം ശ്രദ്ധേമായ ഒട്ടേറേ വേഷങ്ങള്‍ ഉര്‍വ്വശി അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. 

ഈയ്യടുത്ത് തന്റെ പുതിയ സിനിമയുടെ പരിപാടിയുടെ ഭാഗമായി ഉര്‍വ്വശിയ്‌ക്കൊപ്പം വേദിയില്‍ ജഗതി ശ്രീകുമാര്‍ എത്തിയിരുന്നു. വൈകാരികമായ രംഗങ്ങളായിരുന്നു അത്. ഇപ്പോഴിതാ ആ അനുഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഉര്‍വ്വശി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

കുറേ കാലത്തിന് ശേഷമാണ്, അപകടമുണ്ടായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തെ ഒരു വേദിയില്‍ ഞാന്‍ കാണുന്നത്. അപ്പോള്‍ ഒരുപാട് ഓര്‍മ്മകളും ചിന്തകളുമുണ്ട്. സിനിമയിലെ ഓര്‍മ്മകളല്ല. അതിലുമൊക്കെ ഒരുപാട് മുമ്പുള്ള കാര്യങ്ങളാണ്. എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നുവെന്നും ഉര്‍വ്വശി പറയുന്നു. ഈ വേദിയില്‍ അദ്ദേഹമായിരുന്നുവെങ്കില്‍ എന്തൊക്കെ പറഞ്ഞേനെ എന്ന് ചിന്തിച്ചു. പറയാന്‍ കഴിവില്ലാതെ വീല്‍ ചെയറില്‍ ഇരിക്കുകയാണ്.

പക്ഷെ സന്തോഷവാനായിരുന്നു. പഴയ തലമുറയേയും പുതിയ തലമുറേയും ഒരു വേദിയില്‍ കാണാനായി. അതിന്റെ സന്തോഷമൊക്കെ ആ മുഖത്ത് കാണാനായി എന്നാണ് ഉര്‍വ്വശി പറയുന്നത്. സൗത്ത് ഇന്ത്യയില്‍ ആദ്യമായി കാരവാന്‍ വാങ്ങിച്ച താരമാണ് ഉര്‍വ്വശി അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

ബോംബെയിലൊക്കെ മന്ത്രിമാരും മറ്റും ഇങ്ങനൊരു വാഹനം ഉപയോഗിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. ഞാന്‍ ഒരു വണ്ടി വാങ്ങാന്‍ ആലോചിച്ചിരുന്ന സമയാണ്. ആ സമയത്താണ് ഔട്ട് ഡോര്‍ ഷൂട്ടുകളും കൂടി വരുന്നത്. മലയാളത്തിന് പുറമെ തമിഴിലും താന്‍ അഭിനയിക്കാന്‍ തുടങ്ങിയിരുന്നു. കൂടതലും ഔട്ട് ഡോറുകളായിരുന്നുവെന്നും താരം പറയുന്നു. 

അപ്പോള്‍ യാത്രയൊക്കെ ബുദ്ധിമുട്ടായിരുന്നു. ഈ സമയത്താണ് തമിഴില്‍ കൂടെ അഭിനയിക്കുന്നൊരു താരം കാരവന്‍ ഒക്കെ വന്നിട്ടുണ്ടെന്നും അത് സെറ്റ് ചെയ്‌തെടുത്താല്‍ എളുപ്പമാണെന്നും പറയുന്നത്. അതിനകത്ത് ഒരു വീടു പോലെ സെറ്റ് ചെയ്യാമെന്ന് പറഞ്ഞു. അന്ന് കൊയമ്പത്തൂര്‍ മാത്രമേയുള്ള അത് സെറ്റ് ചെയ്യുന്നത്.

അല്ലെങ്കില്‍ ബോംബെയിലാണുള്ളത്. ഞങ്ങളുടെ കുടുംബ യാത്രയൊക്കെ അതിനകത്ത് തന്നെയായിരുന്നു. ഇപ്പോഴത്തെ രീതിയല്ല, രണ്ട് സൈഡിലും ട്രെയിന്‍ പോലെയായിരുന്നു ബെഡ് ഒക്കെ. ബെഡ് ഒക്കെ വേണമെങ്കില്‍ എടുത്തു മാറ്റാമായിരുന്നുവെന്നും ഉര്‍വ്വശി ഓര്‍ക്കുന്നു. 

വണ്ടി മദ്രാസിലെ വീടിന്റെ പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റാതെയായി. പുറത്ത് നിര്‍ത്തേണ്ടി വന്നു. അത് ബുദ്ധിമുട്ടായി. ഈ സമയത്ത് ഡ്രൈവര്‍ വണ്ടി തനിക്ക് തരുമോ എന്ന് ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന് അമ്പലങ്ങളിലും മറ്റും ട്രിപ്പ് പോകാനായിരുന്നു. അങ്ങനെ അദ്ദേഹത്തിന് അത് നല്‍കിയെന്നും ഉര്‍വ്വശി പറയുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളികളോടും ഉര്‍വ്വശി പ്രതികരിക്കുന്നുണ്ട്. തന്നെ സംബന്ധിച്ച് ഇത് തന്റെ ജോലിയാണെന്നും അത് മര്യാദയ്ക്ക് ചെയ്യുക വീട്ടില്‍ പോവുക എന്ന് മാത്രമാണെന്നും താരം പറയുന്നു. 

അതേസമയം പ്രേക്ഷകര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്നവരെ എന്ത് വേണമെങ്കിലും വിളിക്കാം. അത് അവരുടെ സ്‌നേഹമാണെന്നും ഉര്‍വ്വശി പറയുന്നു. വിനയം അഭിനയിക്കുകയല്ല, നമ്മളെ സംബന്ധിച്ച് സിനിമ ഓടണം എന്ന് മാത്രമാണ് ആഗ്രഹമെന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111474/then-there-are-many-memories-and-thoughts-urvashi-about-seeing-jagathy-sreekumar-on-stage-after-the-accident)