മാമുക്കോയയുടെ പൊതുദർശനം കോഴിക്കോട് ടൗൺ ഹാളിൽ തുടരുന്നു

മാമുക്കോയയുടെ പൊതുദർശനം കോഴിക്കോട് ടൗൺ ഹാളിൽ തുടരുന്നു
2023-04-26T16:24:00 | By Susmitha Surendran

 അന്തരിച്ച നടൻ മാമുക്കോയയുടെ പൊതുദർശനം കോഴിക്കോട് ടൗൺ ഹാളിൽ തുടരുന്നു . നിരവധി പേരാണ് മാമ്മുക്കോയയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിക്കൊണ്ടിരിക്കുന്നു .

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്കാരം. സിനിമയിലും സാംസ്കാരിക രംഗത്തുമുള്ള നിരവധിപേരാണ് മാമ്മുക്കോയയ്ക്ക് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വരുന്നത് .

ഭാര്യ വീട്ടിൽ പോവാൻ ചെരുപ്പില്ലാത്ത പുയ്യാപ്ലയായിരുന്നു ഞാൻ; മാമുക്കോയ പറഞ്ഞത്

മാമുക്കോയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 76 വയസ്സായിരുന്നു.

മലപ്പുറത്ത് പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ട് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വണ്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതവും തലച്ചോറിലെ രക്തസ്രാവം കൂടിയതുമാണ് നടന്റെ ആരോ​ഗ്യ നില മോശമാക്കിയത്.


 മുമ്പൊരിക്കൽ സഫാരി ചാനലിന്റെ പ്രോ​ഗ്രാമിൽ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഇദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. അന്ന് മാമുക്കോയ പങ്കുവെച്ച വൈകാരികമായ തന്റെ ജീവിതകഥ. 

കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു തന്റെ ബാല്യകാലമെന്ന് മാമുക്കോയ ഓർത്തു, 'വളരെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയത് കാരണം ബാപ്പയുമായി വലിയ ബന്ധം ഉണ്ടായിട്ടില്ല. ഉമ്മ തന്നെയാണ് വളരെ കഷ്ടപ്പെട്ട് എന്നെ പോറ്റിയത്. ജേഷ്ഠൻ ജോലിക്ക് പോവാറായപ്പോൾ ജേഷ്ഠന്റെ കൂടെ വരുമാനം. ചെറിയ കൂലിയാണ് അന്ന് കിട്ടുക' .


'സ്കൂളിൽ പോവുന്ന കാലത്ത് തന്നെ ഞാൻ‌ കല്ലായിപ്പുഴയിൽ നിന്ന് ചെളി വാരി വിൽക്കാൻ പോവുമായിരുന്നു. അന്ന് വീടിന്റെ അകം മെഴുകാൻ ഇതാണ് ഉപയോ​ഗിച്ചിരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലമായപ്പോൾ ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയില പറിച്ച് പിടികളാക്കി കൊണ്ട് പോവും. കോഴിക്കോട് പട്ടൻമാർ താമസിക്കുന്ന തളിയെന്ന സ്ഥലത്ത് കൊണ്ടു പോയി വിൽക്കും' .

'ആ കിട്ടുന്ന കാശുമായി അങ്ങാടിയിൽ വരും. കപ്പയും പൊടിക്കപ്പയുമെല്ലാം കൂടി വാങ്ങും. മുരിങ്ങയില വിറ്റ കാശ് കൊണ്ട് തന്നെ പേന, മഷി, നിബ്ബ് പോലുള്ള സാധനങ്ങളൊക്കെ അങ്ങാടിയിൽ നിന്ന് വാങ്ങും. വീട്ടിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കിത്തരും. അത് വിൽക്കാനാണ്. ഒരു മണിക്കൂർ നിൽക്കുമ്പോഴേക്കും വാങ്ങും. സാധാരണക്കാർക്ക് റേഷൻ ഷാപ്പിൽ നിന്നാണ് തുണികളൊക്കെ കിട്ടുക. അതും ഒന്നോ രണ്ടോ മാത്രം'.


'ഇന്നത്തെ പോലെ ഷൂവും ചെരുപ്പുമില്ല. കല്യാണത്തിന് ചെരുപ്പ് ചവിട്ടാതെ പോവുന്ന പുയ്യാപ്ലയായി ആരും ഉണ്ടാവില്ല. എനിക്കതും ഉണ്ടായിരുന്നില്ല. ചെരുപ്പ് വാങ്ങാൻ കാശുമുണ്ടായിരുന്നില്ല. എന്റെ കല്യാണത്തിന്റെ മുമ്പത്തെ ആഴ്ച എന്റെയൊരു സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ ഞാനവനോട് പറഞ്ഞു നിന്റെ ചെരുപ്പൊന്ന് തായെന്ന്' .

'അവന്റെ ചെരുപ്പ് ചവിട്ടിയാണ് ഭാര്യ വീട്ടിൽ പോയത്. തിരിച്ച് വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് ജീവിതം ആരംഭിക്കുന്നത്,' മാമുക്കോയ പറഞ്ഞതിങ്ങനെ. സുഹ്റയെന്നാണ് മാമുക്കോയയുടെ ഭാര്യയുടെ പേര്. നിസാർ, നാദിയ, അബ്ദുൾ റഷീദ്, എന്നിവരാണ് മക്കൾ. 

Content Highlight: Mamukoya's public appearance continues at Kozhikode Town Hall

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup