---
title: "പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്; മാമുക്കോയയുടെ വിയോഗത്തിൽ  ഹരിശ്രീ അശോകൻ"
english_title: "Harishree Ashokan reacts to Mamukoya's demise."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111111/harishree-ashokan-reacts-to-mamukoyas-demise"
published_at: "2023-04-26T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448eee148e8e_harisree.jpg"
keywords: []
---

# പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്; മാമുക്കോയയുടെ വിയോഗത്തിൽ  ഹരിശ്രീ അശോകൻ

> **Lead Summary:** മാമുക്കോയയുടെ വേർപാട് സിനിമാലോകത്ത് മാത്രതല്ല മലയാളികൾക്കും തീരാനഷ്ടം തന്നെയാണ് . സിനിമാമേഖലയിൽ നിന്നും നിരവധി പേരാണ് നടന് അനുശോചനം അറിയിച്ച് വരുന്നത് .

## Article Content

മാമുക്കോയയുടെ വേർപാട് സിനിമാലോകത്ത് മാത്രതല്ല മലയാളികൾക്കും തീരാനഷ്ടം തന്നെയാണ് . സിനിമാമേഖലയിൽ നിന്നും നിരവധി പേരാണ് നടന് അനുശോചനം അറിയിച്ച് വരുന്നത് .

ഇപ്പോഴിതാ  മാമുക്കോയയുടെ വിയോഗത്തിൽ പ്രതികരിച്ച് ഹരിശ്രീ അശോകൻ. താരത്തിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞുകൊണ്ടായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം.

‘ ഞങ്ങളൊത്തിരി പടങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. പരസ്പരം വിശേഷങ്ങൾ വിളിച്ച് ചോദിക്കുന്ന വ്യക്തിയാണ്. അവസാനമായി ഒരു പരസ്യത്തിലാണ് ഒരുമിച്ച് അഭിനയിച്ചത്.

ഇപ്പോൾ ഒരു സിനിമയുടെ കഥ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. കഥ കേൾക്കുന്നതിനാൽ അത് എടുത്തില്ല. പിന്നീടാണ് മരണവാർത്ത അറിയുന്നത്. മാമുക്കോയ ചെയ്യേണ്ട ഒരു വേഷമടങ്ങിയ കഥയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്’- ഹരിശ്രീ അശോകൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് നടൻ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനെടെയാണ് ഹൃദയാഘാതം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/111111/harishree-ashokan-reacts-to-mamukoyas-demise)