---
title: "'മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയ'; സംവിധായകൻ ജോയ് മാത്യു"
english_title: "Director Joy Mathew says Mamukoya was the king of Malayalam comedy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/111090/director-joy-mathew-says-mamukoya-was-the-king-of-malayalam-comedy"
published_at: "2023-04-26T13:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448df7e3c90e_joymathew.jpg"
keywords: []
---

# 'മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയ'; സംവിധായകൻ ജോയ് മാത്യു

> **Lead Summary:** മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയയെന്ന് സംവിധായകൻ ജോയ് മാത്യു. മാമുക്കോയയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

## Article Content

മലയാളത്തിന്റെ ഹാസ്യശാഖയിൽ രാജാവായിരുന്നു മാമുക്കോയയെന്ന് സംവിധായകൻ ജോയ് മാത്യു. മാമുക്കോയയുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തമെന്ന് പറയാവുന്ന ആളായിരുന്നു അദ്ദേഹം. മാങ്കോസ്റ്റിൻ മരച്ചുവട്ടിലാണ് സ്ഥിരം താവളം. ബഷീറിന്റെ ജീവിത വീക്ഷണവും തമാശയും നർമ്മവും മാമുക്കോയക്കുണ്ട്.

ജീവിതത്തിന്റെ കഠിനമായ മേഖലയിലൂടെ കടന്നുവന്നയാളാണ്. കല്ലായിപ്പുഴയിൽ മരവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. രണ്ടു മൂന്നു സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/111090/director-joy-mathew-says-mamukoya-was-the-king-of-malayalam-comedy)