---
title: "ചാര്‍ലിയെ അവതരിപ്പിക്കാന്‍ ചില കാരണങ്ങളുണ്ട് - ടോവിനോ പറയുന്നു "
english_title: "There are a few reasons to present Charlie - says Tovino"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11096/there-are-a-few-reasons-to-present-charlie-says-tovino"
published_at: "2021-11-16T16:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61938f4fd4f29_.jpg"
keywords: []
---

# ചാര്‍ലിയെ അവതരിപ്പിക്കാന്‍ ചില കാരണങ്ങളുണ്ട് - ടോവിനോ പറയുന്നു 

> **Lead Summary:** > ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പില്‍ ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടന്‍ ടൊവിനോ തോമസ് ആണ്. ചെറിയ കഥാപാത്രമായിട്ടും ചാര്‍ലി എന്ന വേഷം ഏറ്റെടുത്തതിന്റെ കാരണവും ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ. "കുറുപ്പില്‍ ചാര്‍ലിയെ അവതരിപ്പിക്കാനുള്ള എന്റെ തീരുമാനം ചില കാരണങ്ങള്‍ കൊണ്ടാണ്.

## Article Content

> ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പില്‍ ചാര്‍ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടന്‍ ടൊവിനോ തോമസ് ആണ്. ചെറിയ കഥാപാത്രമായിട്ടും ചാര്‍ലി എന്ന വേഷം ഏറ്റെടുത്തതിന്റെ കാരണവും ചാക്കോയെക്കുറിച്ചും സംസാരിക്കുകയാണ് ടൊവിനോ. "കുറുപ്പില്‍ ചാര്‍ലിയെ അവതരിപ്പിക്കാനുള്ള എന്റെ തീരുമാനം ചില കാരണങ്ങള്‍ കൊണ്ടാണ്.

ശ്രീനാഥ് രാജേന്ദ്രന്‍ എന്നെ തിരക്കഥ വായിച്ച്‌ കേള്‍പ്പിച്ചത് മുതല്‍ അതെന്നെ വേട്ടയാടുകയായിരുന്നു. സ്‌ക്രീനില്‍ വളരെ കുറച്ച്‌ സമയമേ ഉള്ളൂ എങ്കിലും, ഇത്രയും വലിയ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് വൈകാരികപരമായും വെല്ലുവിളിയായിരുന്നു. ആ രാത്രി ചാക്കോ കടന്നുപോയിട്ടുണ്ടാകാവുന്ന സാഹചര്യത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിരുന്നു, അത് പിന്നീട് ഞാന്‍ സ്വയം അനുഭവിക്കുന്നതുപോലെയായിരുന്നു. പിന്നീട് മറ്റൊരു യാദൃശ്ചികതയും ഞാന്‍ കണ്ടെത്തി.

ചാക്കോ കൊല്ലപ്പെടുന്നത് 1984 ജനുവരി 21നാണ്. ഞാന്‍ ജനിക്കുന്നതിന് കൃത്യം അഞ്ച് വര്‍ഷം മുന്‍പ്. കേള്‍ക്കുമ്ബോള്‍ കുറച്ച്‌ ഭയാനകമായി തോന്നുമെങ്കിലും, ചാക്കോയുടെ കഥ എന്നിലൂടെ പറയാന്‍ വേണ്ടി തന്നെ നിര്‍മിക്കപ്പെട്ടതായിരുന്നു എന്നാണ് തോന്നിയത്. അവസാനമായി, ഒപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയ കഴിവുറ്റ ഒരു സംഘം.

ശ്രീ ഏട്ടന്‍ മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ഓരോ വ്യക്തിയും. നിങ്ങളുടെയെല്ലാം കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിലും കുറുപ്പിന്റെ ഭാഗമാകാന്‍ സാധിച്ചതിലും വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. ചാക്കോയോടും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തോടുമുള്ള എന്റെ സ്‌നേഹവും ഞാന്‍ ഈയവസരത്തില്‍ അറിയിക്കുന്നു. ചാര്‍ലി എന്ന കഥാപാത്രം എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും അതേസമയം വൈകാരികപരമായി വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രമായിരിക്കും.

> എന്നെ ഈ സിനിമയിലെത്തിച്ച വേയ്ഫറര്‍ ഫിലിംസിന് ഒരിക്കല്‍ കൂടെ നന്ദി", എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയാണ് കുറുപ്പ്. കുറുപ്പായി ദുല്‍ഖര്‍ അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ കുറുപ്പിനാല്‍ കൊല്ലപ്പെടുന്ന ചാക്കോ എന്നയാളെയാണ് ചാര്‍ളിയായി ടൊവിനോ അവതരിപ്പിച്ചത്. സിനിമ തിയറ്ററിലെത്തിയിട്ടും പുറത്തുിവിടാതിരുന്ന ടൊവിനോയുടെ റോള്‍ കുറുപ്പ് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11096/there-are-a-few-reasons-to-present-charlie-says-tovino)