കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ? സുരേഷ് കുമാറിന്റെ പ്രസ്താവനയിൽ വിമര്‍ശനാം

കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ?  സുരേഷ് കുമാറിന്റെ പ്രസ്താവനയിൽ വിമര്‍ശനാം
2023-04-25T12:21:00 | By Susmitha Surendran

അമിത പ്രതിഫലം വാങ്ങുന്നതിന് താരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോവുന്നതെന്ന് സുരേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

‘ ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അതും കൂടെ മനസ്സിലാക്കുക. ഒരു നടനും ഇവിടെ ആവശ്യമുള്ളവരല്ല. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്’.

ഇത് മുന്നറിയിപ്പും കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും. നിവൃത്തിയില്ലാത്തത് കൊണ്ട് പറയുകയാണ്,’

ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇപ്പോഴിതാ സുരേഷ് കുമാറിന്റെ ഈ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരേഷ് കുമാറിന്റെ മകള്‍ കീര്‍ത്തി സുരേഷ് മറു ഭാഷകളില്‍ കൈ പറ്റുന്ന പ്രതിഫലവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തിടെയാണ് പ്രതിഫലം മൂന്ന് കോടി രൂപയായി കീര്‍ത്തി സുരേഷ് ഉയര്‍ത്തിയത്.

ദേശീയ അവാര്‍ഡും ഒടുവില്‍ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാല്‍ കാര്യമായ ഹിറ്റൊന്നും കീര്‍ത്തിക്കില്ല. കീര്‍ത്തി ഇത്രയും പ്രതിഫലം കൂട്ടിയതില്‍ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദ്യം.

അതുകൊണ്ട് സുരേഷ് കുമാറിന്റെ മനസ്സിലുള്ളത് നടപ്പില്‍ വരുത്തിയാല്‍ ആദ്യം വീട്ടിലിരിക്കേണ്ടി വരുന്നത് സ്വന്തം മകള്‍ തന്നെ ആയിരിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

Content Highlight: Now this statement of Suresh Kumar has led to great criticism.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup