---
title: "'അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം, പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം'; നവ്യയുടെ പേരില്‍ വ്യാജ വാര്‍ത്ത"
english_title: "'His leftist politics ever since, attended the Prime Minister's program only with the expectation of reward'; Fake news on behalf of Navya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110845/his-leftist-politics-ever-since-attended-the-prime-ministers-program-only-with-the-expectation-of-reward-fake-news-on-behalf-of-navya"
published_at: "2023-04-25T11:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64476e3d8dc94_navyanair.jpg"
keywords: []
---

# 'അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം, പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം'; നവ്യയുടെ പേരില്‍ വ്യാജ വാര്‍ത്ത

> **Lead Summary:** പ്രധാമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്ത നവ്യ നായര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. പരിപാടിയില്‍ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു.

## Article Content

പ്രധാമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്ത നവ്യ നായര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. പരിപാടിയില്‍ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു.

മോദി എത്തിയപ്പോള്‍ കാലില്‍ വീണ് നവ്യ വണങ്ങുകയും ചെയ്തിരുന്നു. കടുത്ത രീതിയിലുള്ള സൈബര്‍ ആക്രണങ്ങളും നവ്യക്കെതിരെ എത്തുന്നുണ്ട്. നവ്യയുടെ വാക്കുകള്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

”അപര്‍ണയെ പോലെ താനും പ്രധാനമന്ത്രിയുടെ പ്രോഗ്രാമില്‍ പങ്കെടുത്തത് പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയം” എന്ന് നവ്യ പറഞ്ഞതായുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ലോഗോയോടെ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ടര്‍ ടിവി ഓണ്‍ലൈന്‍ ആണ് വ്യക്തമാക്കിയിരിക്കുന്നത്. അപര്‍ണ ബാലമുരളിയും നവ്യ നായരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതായി വാര്‍ത്ത നല്‍കിയിട്ടില്ല.

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവി വ്യക്തമാക്കി. അപര്‍ണയും നവ്യയും അടക്കം പ്രമുഖ താരങ്ങളുടെ നീണ്ടനിര തന്നെ യുവം പരിപാടിയില്‍ ഉണ്ടായിരുന്നു. ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ഗായകരായ വിജയ് യേശുദാസ്, ഹരി ശങ്കര്‍, സ്റ്റീഫന്‍ ദേവസ്യ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/110845/his-leftist-politics-ever-since-attended-the-prime-ministers-program-only-with-the-expectation-of-reward-fake-news-on-behalf-of-navya)