സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്തയും ചേര്‍ത്തു, വിശ്വസിക്കാതെ പ്രേക്ഷകര്‍

സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്തയും ചേര്‍ത്തു, വിശ്വസിക്കാതെ പ്രേക്ഷകര്‍
2021-11-16T14:03:00 | By Kavya N

മലയാളത്തിന്റെ പൗരുഷം തന്നെയാണ് മലയാളികള്‍ക്ക് ജയന്‍ എന്ന നടന്‍. സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കാം. പക്ഷേ പൗരുഷത്തിന്റെ പര്യായമെന്ന് 'ഒരുകാലം' വാഴ്‍ത്തിയ നടനെ അങ്ങനെയല്ലാതെ പറയാതിരിക്കാൻ തരമില്ല. എത്രയോ ആള്‍ക്കാരുടെ മനസുകളില്‍ ജയൻ ഇന്നും പൗരുഷത്തിന്റെ അഭിനയരൂപമായി നിറഞ്ഞ് അഭിനയിക്കുന്നുണ്ടാകാം. നവംബര്‍ 16 കലണ്ടറില്‍ തെളിയുമ്പോള്‍ ഹെലികോപ്റ്ററിന്റെ മുരളിച്ച കാതുകളില്‍ മുഴുങ്ങുന്നുണ്ടാകും.

ഓര്‍മകളില്‍ ഒരു മരണ വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നുണ്ടാകും. കോളിളക്കത്തിന്റെ ക്ലൈമാക്സില്‍ പൂര്‍ണതയ്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മലയാളത്തിന്റെ പൗരുഷം ജയന് (Jayan) ജീവൻ വെടിയേണ്ടി വന്ന അതേ ദിവസമാണ് ഇന്ന്. കൃഷ്‍ണൻ നായർ എന്ന ജയൻ കരിയര്‍ തുടങ്ങിയത് നേവി ഓഫീസറായിട്ടായിരുന്നു. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്‍ടിച്ചതിന് ശേഷമാണ് ജയൻ സിനിമയില്‍ സജീവമാകുന്നത്.

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. വില്ലൻ വേഷങ്ങളിലൂടെ തന്നെയായിരുന്നു തുടക്കകാലങ്ങളില്‍ ജയനെ കണ്ടത്. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെ നായകനായി വളര്‍ന്നു. ചെറിയ രംഗങ്ങളില്‍ ആണെങ്കിലും മികവ് കാട്ടിയിരുന്നു ജയൻ. ഹരിഹരന്റെ ശരപഞ്‍ജരം എന്ന സിനിമയിലൂടെയാണ് ജയൻ നായകനാകുന്നത്. അങ്ങാടി എന്ന സിനിമയിലെ ചുമട്ടുതൊഴിലാളിയാണ് ജയനെ ജനകീയനാക്കി. ഗാംഭീരമുള്ള ശബ്‍ദവും സാഹസികതുള്ള ആക്ഷനും ഒരുപോലെ അങ്ങാടിയിലും മറ്റ് സിനിമകളിലും ജയനെ പ്രേക്ഷകനോട് അടുപ്പിച്ചു.

മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന പേര് ജയൻ സ്വന്തമാക്കി. ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ താല്‍പര്യം കാട്ടുന്ന ജയന് ജീവൻ വെടിയേണ്ടി വന്നതും അതുകൊണ്ടാണ്. 1974 മുതൽ 80 വരെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. മിക്കതും വൻ ഹിറ്റുകളുമായിരുന്നു. കോളിളക്കം എന്ന സിനിമ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ജയൻ മരിച്ചത്. തമിഴ്‍നാട്ടിലെ ഷോളാവാരത്തായിരുന്നു ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്.

ആദ്യ ടേക്കില്‍ തന്നെ സംവിധായകൻ തൃപ്‍തനായിരുന്നു. എന്നാല്‍ അതൃപ്‍തനായ ജയൻ വീണ്ടും ടേക്ക് എടുക്കാൻ പറഞ്ഞുവെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. റീടേക്കില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയുമായിരുന്നു. ജയൻ മരിച്ചത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല ആരാധകര്‍.

ജയന്റെ മരണസമയത്ത് ഹിറ്റ് ചിത്രമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന 'ദീപ'ത്തില്‍ മരണവാര്‍ത്ത ചേര്‍ത്തിരുന്നു. സിനിമ കണ്ടിരുന്നവര്‍ പൊട്ടിക്കരഞ്ഞുവെന്നാണ് പറയുന്നത്. ചിലര്‍ വിശ്വസിച്ചില്ല. പുതിയ സിനിമയുടെ പരസ്യമാണെന്ന് വിചാരിച്ച് തിയറ്ററില്‍ തുടര്‍ന്നുവെന്നും പറയുന്നു. എന്തായാലും മരണശേഷവും കാലമിത്രയായിട്ടും ജയൻ മലയാളികളുടെ മനസില്‍ സാഹസികത കാട്ടിക്കൊണ്ടേയിരിക്കുന്നുവെന്നു തന്നെ പറയാം. അവസാനിക്കാത്ത റീലുപോലെ.

Content Highlight: The news of Jayan's death was added to the movie, the audience could not believe it

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup