ആശുപത്രി കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് വരണം; ബേസില്‍ ജോസഫ്

ആശുപത്രി കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് വരണം; ബേസില്‍ ജോസഫ്
2023-04-23T10:18:00 | By Susmitha Surendran

നടനായും സംവിധായകനായും തിളങ്ങി നിൽക്കുകയാണ് ബേസില്‍ ജോസഫ് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . വയനാട്ടില്‍ മെഡിക്കല്‍ കോളേജോ മറ്റ് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലാത്തത് മൂലം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയാണെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.

വയനാട് ചുരത്തിലെ ബ്ലോക്കും ഇതിന് കാരണമാണ് എന്നും ഇപ്പോഴും ഇങ്ങനെയൊക്കെയാണെന്നും ബേസില്‍ പറഞ്ഞു. രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിലാണ് വയനാട്ടിലെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നത്. ഇത് ഞാന്‍ ചെറുപ്പം മുതലേ കാണുന്നതാണ്. ഇപ്പോഴും ഇതില്‍ മാറ്റമുണ്ടായിട്ടില്ല.


വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ചെറുപ്പക്കാലത്ത് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ കോഴിക്കോടേക്കാണ് വരുക.

ആശുപത്രി കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് വരണം. ചെറിയ രീതിയിലെങ്കിലും ആരോഗ്യസ്ഥി ഗുരുതരമായാല്‍ അപ്പോള്‍ കോഴിക്കോടേക്ക് പോകാനാണ് പറയുക. ഈ കാലഘട്ടത്തിലും വയനാട്ടില്‍ അത്ര നല്ല അള്‍ട്രാ മോഡേണ്‍ ആശുപത്രികളൊന്നും ഇല്ല. മെഡിക്കല്‍ കോളേജുമില്ല. ഒന്ന്, രണ്ട് നല്ല ആശുപത്രികളുണ്ട്, അത്രമാത്രം.

അപ്പോഴും ഒരു പരിധി വിട്ട എമര്‍ജന്‍സിയാണെങ്കില്‍ കോഴിക്കോടേക്കോ മറ്റ് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കോ പോകണം. ഒരു നല്ല ആശുപത്രിയിലെത്തണമെങ്കില്‍ വയനാട് ചുരമിറങ്ങി രണ്ടര മണിക്കൂറെടുത്ത് വേണം പോകാന്‍.

ചുരത്തില്‍ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കില്‍ പെട്ട് ആളുകള്‍ മരിക്കാറുണ്ട്. എന്നായിരുന്നു ബേസില്‍ പറഞ്ഞത്.

Content Highlight: Even if there is an emergency in hospital cases, we have to come to Kozhikode itself; Basil Joseph

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup