---
title: "വിനയ് ഫോർട്ടിന്റെ ആ ‘കാമുകി’ ആര് ?"
english_title: "Who is Vinay Fort's 'girlfriend'?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11043/who-is-vinay-forts-girlfriend"
published_at: "2021-11-16T13:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61935f50b4403_vinay.jpg"
keywords: []
---

# വിനയ് ഫോർട്ടിന്റെ ആ ‘കാമുകി’ ആര് ?

> **Lead Summary:** കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു തുറന്നു പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം തികച്ചും വേറിട്ട ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ രസകരമായ കുഞ്ഞു കുഞ്ഞു കൗതുകങ്ങൾ അറിയാം...

## Article Content

കാലങ്ങൾക്കു ശേഷം മലയാളത്തിനു കിട്ടിയ വേറിട്ടൊരു സിനിമ ‘കനകം കാമിനി കലഹം’ കണ്ടവർക്കെല്ലാം പല പല അഭിപ്രായങ്ങളാണ്. ചിലർ തുറന്ന മനസ്സോടെ ചിത്രത്തിന്റെ ശൈലിയെ സ്വീകരിക്കുമ്പോൾ മറ്റൊരു വിഭാഗത്തിനു സിനിമ അത്ര പോര. ഈ രണ്ട് അഭിപ്രായങ്ങളും വരുമെന്ന് ഉറപ്പിച്ചാണ് ഈ ചിത്രത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നു തുറന്നു പറയുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം തികച്ചും വേറിട്ട ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ രസകരമായ കുഞ്ഞു കുഞ്ഞു കൗതുകങ്ങൾ അറിയാം...

ബെംഗളുരുവിലെ ഹോട്ടലിൽ നടന്ന യഥാർഥ സംഭവമാണു ചിത്രത്തിന്റെ അടിസ്ഥാനം. സിനിമാക്കാരാണു ഹോട്ടലിലുള്ളത്. അവിടെ ഒരു മാല നഷ്ടമായിട്ട് 5 മണിക്കൂറോളം ഹോട്ടലിന്റെ പ്രവർത്തനം സ്തംഭിച്ചു. പുലർച്ചെ 2 മണി വരെ നീണ്ട തിരച്ചിൽ നടന്നു. ആ സംഭവത്തിന്റെ അൽപം കൂടിയ കാരിക്കേച്ചർ വേർഷനാണ് ഇൗ സിനിമ.

വിനയ് ഫോർട്ട് അവതരിപ്പിച്ച ജോബി എന്ന കഥാപാത്രത്തെ ഇടം വലം തിരിയാൻ അനുവദിക്കാത്ത കാമുകിയുടെ മുഖം കാണിക്കാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പിന്നീട് അതു വേണ്ടെന്നു തീരുമാനിച്ചു. കാരണം ഇത്തരത്തിലുള്ള കാമുകിമാർ പലർക്കുമുണ്ടാകും. അതു കൊണ്ട് ഓരോത്തർക്കും അവരവരുടെ ജീവിതത്തോടു ചേർത്ത് ഇൗ കാമുകിയെ കാണാൻ പറ്റും. മറിച്ച് ഇൗ കഥാപാത്രമാരെന്നു വെളിപ്പെടുത്തിയാൽ ആ ഫീൽ കിട്ടില്ല. തിരിച്ചറിയുന്ന ശബ്ദം വേണ്ടെന്നു തീരുമാനിച്ചതും അതു കൊണ്ടാണ്. കെ.ജി.ജോർജിന്റെ മകൾ താരയാണു ഡാ‍ർലിങ് കാമുകിയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11043/who-is-vinay-forts-girlfriend)