---
title: "അമ്പലത്തിൽ ഷർട്ട് ഇടാതെ പുരുഷന്മാരെ പോലെ സ്ത്രീകൾ കയറുമോ? നിഖില വിമൽ വിഷയത്തിൽ ന്യായീകരണങ്ങൾ ഇങ്ങനെ"
english_title: "Can women enter the temple shirtless like men? Here are the justifications in the Nikhila Vimal matter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109721/can-women-enter-the-temple-shirtless-like-men-here-are-the-justifications-in-the-nikhila-vimal-matter"
published_at: "2023-04-19T08:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f5ebf94720_nikhilavimals.jpg"
keywords: []
---

# അമ്പലത്തിൽ ഷർട്ട് ഇടാതെ പുരുഷന്മാരെ പോലെ സ്ത്രീകൾ കയറുമോ? നിഖില വിമൽ വിഷയത്തിൽ ന്യായീകരണങ്ങൾ ഇങ്ങനെ

> **Lead Summary:** ഇപ്പോൾ കേരളത്തിലെ സംസാരവിഷയം നിഖില വിമൽ പറഞ്ഞ ഒരു വാചകമാണ്. അയൽവാശി എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് ആയിരുന്നു നിഖില വിമൽ ഒരു ചാനലിനോട് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

## Article Content

ഇപ്പോൾ കേരളത്തിലെ സംസാരവിഷയം നിഖില വിമൽ പറഞ്ഞ ഒരു വാചകമാണ്. അയൽവാശി എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ട് ആയിരുന്നു നിഖില വിമൽ ഒരു ചാനലിനോട് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്.

കണ്ണൂരിലെ മുസ്ലിം വീടുകളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ഇരിപ്പിടമാണ് എന്നും സ്ത്രീകളുടെ ഭക്ഷണശാല അടുക്കളയോട് ചേർന്ന് ആണ് എന്നുമായിരുന്നു നിഖിലാ വിമൽ പറഞ്ഞത്. ഇന്നും ഇത്തരത്തിലുള്ള പ്രവണത തുടരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.

ഇതു വലിയ രീതിയിലുള്ള വിവാദങ്ങളാണ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. നിരവധി ആളുകൾ ആണ് നിഖിലയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം നിരവധി ആളുകൾ ഇവരെ അനുകൂലിച്ചുകൊണ്ടും രംഗത്തുവന്നുണ്ട്. അതേ സമയം പല വെറൈറ്റി ന്യായീകരണങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

അമ്പലത്തിൽ പുരുഷന്മാർ പോകുന്നത് ഷർട്ട് ഇടാതെയാണ്. അതുപോലെ സ്ത്രീകളും പോകുമോ എന്നാണ് ഒരു വ്യക്തി ചോദിക്കുന്നത്. എന്തിനേറെ പറയുന്നു ഈ നടിയുടെ സിനിമ കളിക്കുന്ന തീയേറ്ററിൽ പോലും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ക്യൂ ആണ് എന്നും ഒരു വ്യക്തി ചൂണ്ടി കാണിക്കുന്നു. ബസ്സിൽ കയറിയാൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ സീറ്റ് ഇല്ലേ എന്നാണ് മറ്റൊരു വ്യക്തി ചോദിക്കുന്നത്.

അതേസമയം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ടോയ്‌ലറ്റ് അല്ലേ എന്നാണ് മറ്റൊരു വിരുതൻ ചോദിക്കുന്നത്. മറ്റു മതങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകൾക്ക് അച്ചടക്കം കുറച്ചു കൂടുതൽ ആണ് എന്നും അവർക്ക് പുരുഷന്മാരുടെ ഇടയിൽ നിന്നാൽ അങ്കഫർട്ടബിൾ ആകുമെന്നും അതുകൊണ്ട് ആണ് അവരെ പുരുഷന്മാരുടെ ഇടയിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി വേറെ സ്ഥലം കൊടുത്ത് പ്രത്യേക കെയർ നൽകുന്നത് എന്നാണ് മറ്റൊരു വ്യക്തിയുടെ ന്യായീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/109721/can-women-enter-the-temple-shirtless-like-men-here-are-the-justifications-in-the-nikhila-vimal-matter)