---
title: " ഞാനുമൊരു പെണ്ണല്ലേ, എനിക്കും ആ​ഗ്രഹമില്ലേ, കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു; ഷക്കീല"
english_title: "Now an interview of Shakeela is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109599/now-an-interview-of-shakeela-is-going-viral"
published_at: "2023-04-18T14:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e595721abc_shakkeela.jpg"
keywords: []
---

#  ഞാനുമൊരു പെണ്ണല്ലേ, എനിക്കും ആ​ഗ്രഹമില്ലേ, കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു; ഷക്കീല

> **Lead Summary:** മലയാള സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഷക്കീല ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെ താങ്ങി നിർത്തിയ നടിയുമാണ്. പ്രമുഖ താരങ്ങളുടെ വരെ സിനിമകൾ പരാജയപ്പെട്ട് തിയറ്ററുകളിലേക്ക് ആളുകൾ വരാതിരിക്കെയാണ് ഷക്കീലയുടെ ഉദയം. മേനിപ്രദർശനമുള്ള ഷക്കീല സിനിമകൾ കാണാൻ വൻ ജനാവലിയെത്തി. 

## Article Content

മലയാള സിനിമകളിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. സോഫ്റ്റ് പോൺ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ ഷക്കീല ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെ താങ്ങി നിർത്തിയ നടിയുമാണ്. പ്രമുഖ താരങ്ങളുടെ വരെ സിനിമകൾ പരാജയപ്പെട്ട് തിയറ്ററുകളിലേക്ക് ആളുകൾ വരാതിരിക്കെയാണ് ഷക്കീലയുടെ ഉദയം. മേനിപ്രദർശനമുള്ള ഷക്കീല സിനിമകൾ കാണാൻ വൻ ജനാവലിയെത്തി. 

കുടുംബത്തെ പട്ടിണിയിൽ നിന്നും കര കയറ്റാൻ കഴിഞ്ഞെങ്കിലും ഈ കുടുംബം തന്നെ ഷക്കീലയെ തള്ളിപ്പറയുന്ന സാഹചര്യവുമുണ്ടായി. ഇന്ന് നടിയോടൊപ്പം ബന്ധുക്കളില്ല. ഒറ്റയ്ക്കാണ് നടി ജീവിക്കുന്നത്. ജീവിതത്തിലുണ്ടായ വീഴ്ചകളെക്കുറിച്ച് തുറന്ന് പറയാൻ ഷക്കീല മടി കാണിക്കാറില്ല. നല്ല സിനിമകളുടെ ഭാ​ഗമാവാൻ ഷക്കീല ആ​ഗ്രഹിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. പല സിനിമകളിലും നടിയുടെ മുഖം കാണിച്ച് ഡ്യൂപ്പിനെ വെച്ച് അശ്ലീല രം​ഗങ്ങൾ ചിത്രീകരിക്കുന്ന സാഹചര്യവുമുണ്ടായി.

മലയാളികൾ നടിയുടെ സിനിമകൾ കണ്ട് വിജയിപ്പിച്ചെങ്കിലും മോശം പ്രതിച്ഛായയിലാണ് ഷക്കീലയെ കണ്ടിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ നടിക്കിപ്പോൾ സ്വീകാര്യതയുണ്ട്. ടോക് ഷോകളിലൂടെയും മറ്റും ഷക്കീല തമിഴകത്ത് ജനപ്രീതിയാർജിച്ചു. ​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ പ്രണയങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷക്കീല. 

'ആദ്യമാെരു ബോയ്ഫ്രണ്ടുണ്ടായിരുന്നു. അവന് 13 വയസും എനിക്ക് പത്ത് വയസ്സും. സുരേഷ് റെഡ്ഡി എന്നാണ് പേര്. അവനിപ്പോൾ ബാം​ഗ്ലൂരിൽ സെറ്റിൽഡാണ്. ഞാൻ കാരണമാണ് അവന്റെ ജീവിതം പോയത്. ഞാൻ ഒരേ സമയത്ത് രണ്ട് മൂന്ന് പേരെ പ്രണയിക്കും. സുരേഷ് റെഡ്ഡിയുമായി ഇപ്പോഴും സൗഹൃദമുണ്ട്. അടുത്തയാൾ നടനായിരുന്നു പേര് പറയുന്നില്ല. അദ്ദേഹത്തിന് ഇതുവരെ കല്യാണമായില്ല. അതിന് ശേഷം വന്നയാൾക്ക് ഇപ്പോൾ കല്യാണമായി' 

കല്യാണം കഴിക്കാൻ താൽപര്യമില്ലേ എന്ന് അവതാരക ചോദിച്ചപ്പോൾ ഞാനുമൊരു പെണ്ണല്ലേ, എനിക്കും ആ​ഗ്രഹമില്ലേ. പക്ഷെ ആരും ഒത്തുവന്നില്ലെന്ന് ഷക്കീല മറുപടി നൽകി. തനിക്ക് ഏറെ നാൾ നീണ്ടു നിന്ന പ്രണയമുണ്ടായിരുന്നെങ്കിലും അത് വിവാഹത്തിലേക്കെത്തിയില്ലെന്ന് ഷക്കീല പറയുന്നു. മൂന്ന് വർഷം ഒരാൾ, ഒരാൾ നാല് വർഷം, മറ്റാെരാൾ പത്ത് വർഷവും താനുമായി പ്രണയത്തിലായിരുന്നു. 

എല്ലാ ബ്രേക്കപ്പിലും എന്റെയടുത്തായിരുന്നു തെറ്റ്. കുടുംബമാണോ നിന്റെ ജീവിതമാണോ വലുതെന്ന് തീരുമാനിക്കണമായിരുന്നു. ഞാനെപ്പോഴും എന്റെ കുടുംബമാണ് പ്രധാനമെന്ന് പറഞ്ഞ് എന്റെ ജീവിതം അവ​ഗണിച്ചു. കുടുംബത്തിന് വേണ്ടി ഞാൻ ചെയ്യുന്നതിനെക്കുറിച്ച് കാമുകൻമാർ ചോദിക്കാൻ പാടില്ലായിരുന്നു. 

അങ്ങനെയാണ് എല്ലാ പ്രണയവും പിരിഞ്ഞത്. ഒരു പക്ഷെ എനിക്ക് താലി ഭാ​ഗ്യം ഉണ്ടാവില്ലായിരിക്കും. കുട്ടികളെ എനിക്കിഷ്ടമാണ്. എൽകെജി വരെയുള്ള കുട്ടികളെയാണിഷ്ടം. അതിൽ കൂടുതൽ വളർന്ന കുട്ടികളെ ഇഷ്ടമല്ലെന്നും ഷക്കീല പറഞ്ഞു. അമ്മയാവുക എന്നത് എല്ലാവർക്കും പറ്റുന്നതല്ല. എനിക്കും അങ്ങനെയാണ്. കുഞ്ഞിനെ പ്രസവിക്കാൻ എനിക്ക് പേടിയായിരുന്നു. വേദനിക്കും. ചെറുപ്പത്തിലേ അങ്ങനെയൊരു ചിന്ത തന്റെ മനസ്സിൽ കയറിയിരുന്നെന്നും ഷക്കില ഓർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/109599/now-an-interview-of-shakeela-is-going-viral)