മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാഫി. മാപ്പിളപ്പാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സ്റ്റാർ മാജിക് പരിപാടിയിലൂടെയാണ് ഇദ്ദേഹം തിരിച്ചുവന്നത്. തല്ലുമല അടക്കമുള്ള സിനിമകളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻറെ യഥാർത്ഥ ജീവിതം ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞത് ആയിരുന്നു. ഇപ്പോൾ ഗൃഹലക്ഷ്മി മാസിക ഇദ്ദേഹം നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്ന കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഒരു കലാ കുടുംബത്തിൽ നിന്നും അല്ല ഇദ്ദേഹം വരുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് പേരുടെ അനിഷ്ടവും വെറുപ്പും നേടേണ്ടി വന്നിട്ടുണ്ട്. ഇവൻ എന്തിനാണ് ഇവിടെ കയറിവന്നത് എന്ന മനോഭാവത്തോടെ ഒരുപാട് ആളുകൾ പെരുമാറിയിട്ടുണ്ട്.

ഇത് കൂടാതെ തന്റെ ജീവിതത്തിൽ നടന്ന വളരെ മോശം കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം തുറന്നു പറയുന്നുണ്ട്. ഹിന്ദി ഗാനങ്ങൾ പാടുവാൻ ഇഷ്ടമുള്ളതുകൊണ്ട് സ്റ്റേജിൽ ഒരുപാട് ഹിന്ദി ഗാനങ്ങൾ പാടുമായിരുന്നു. ആ സമയത്ത് ഇദ്ദേഹത്തിൻറെ കൂട്ടത്തിൽ അന്യഭാഷ ഗാനങ്ങൾ പാടുവാൻ വിദഗ്ധനായ ഒരു വ്യക്തി ഉണ്ടായിരുന്നു. ഒരിക്കൽ പാടി കഴിഞ്ഞപ്പോൾ കുറച്ചു വെള്ളം ചോദിച്ചുകൊണ്ട് ഷാഫി അയാളുടെ അടുത്തേക്ക്.
ഇത് ആ പാട്ടുകാരനെ ഒട്ടും ഇഷ്ടമായില്ല എന്ന് മാത്രമല്ല അയാൾ ഗ്ലാസ്സിലേക്ക് കാർക്കിച്ചു തുപ്പി കൊണ്ട് ഗ്ലാസ് താഴേക്ക് എറിഞ്ഞു. വേണമെങ്കിൽ കഴുകി കുടിച്ചോ എന്നും പറഞ്ഞു എന്നാണ് ഷാഫി പറയുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത അനുഭവം ആണ് ഇത് എന്നാണ് ഷാഫി പറയുന്നത്.
മുൻഗാമികളായ പാട്ടുകാരുടെ ഒരുപാട് ചീത്ത വിളി കേട്ടിട്ടുണ്ട് എന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ അവഹേളനങ്ങളും അനുഭവിച്ചിട്ടുള്ള ഒരുപാട് കലാകാരന്മാർ അന്നത്തെ കാലത്ത് ഉണ്ടായിരുന്നു എന്നും അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് കലാഭവൻ മണി ചേട്ടൻ എന്നുമാണ് ഷാഫി പറയുന്നത്.
ചെറുപ്പത്തിൽ വിശപ്പ് നിറഞ്ഞിരുന്ന കുട്ടിക്കാലം ആയിരുന്നു ഉണ്ടായിരുന്നത്. അത് മറക്കുവാൻ വേണ്ടിയായിരുന്നു സംഗീതത്തിൽ അഭയം നേടിയത്. രാവും പകലും ഉപ്പ കഷ്ടപ്പെടുമായിരുന്നു. അത് കാണുന്നതുകൊണ്ട് തന്നെ സ്കൂൾ കാലഘട്ടങ്ങളിൽ മുതൽ തന്നെ ചെറിയ കച്ചവടങ്ങൾ ഒക്കെ ചെയ്തു സ്വന്തമായി പണം ഉണ്ടാക്കുവാൻ.
പഠനത്തിൽ മോശമായിരുന്നതുകൊണ്ട് പത്താം ക്ലാസ് ആയപ്പോൾ പഠനം നിർത്തുകയും ഉപ്പ പണിയെടുത്തിരുന്ന ഹോട്ടലിൽ പോകുകയും ചെയ്തു. പിന്നീട് ഓട്ടോ ഓടിച്ചു കുറച്ചുനാൾ. ഇതുകൂടാതെ പ്രണയനൈരാശ്യം വന്നപ്പോൾ ആത്മഹത്യയെ കുറിച്ച് പോലും ഇദ്ദേഹം ചിന്തിച്ചിരുന്നു. ഇതിനുശേഷമാണ് സംഗീതം ഒരു ഉപജീവനമാർഗ്ഗം ആക്കാം എന്ന് ചിന്ത വന്നത് എന്നാണ് ഷാഫി പറയുന്നത്.
Content Highlight: Kollam Shafi has now opened up about his early days

































