'ഇത്രയും വലിയൊരു നടൻ അങ്ങനെ പറഞ്ഞപ്പോൾ, തളർന്നിരുന്ന് പോയി'; മമ്മൂട്ടിയെ കുറിച്ച് നന്ദകിഷോർ

'ഇത്രയും വലിയൊരു നടൻ അങ്ങനെ പറഞ്ഞപ്പോൾ, തളർന്നിരുന്ന് പോയി'; മമ്മൂട്ടിയെ കുറിച്ച് നന്ദകിഷോർ
2023-04-10T22:54:00 | By Susmitha Surendran

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച്, പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുക ആണ് അദ്ദേഹം.

സമീപ കാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധനേടുന്ന മമ്മൂട്ടിയെ കുറിച്ച് നടൻ നന്ദകിഷോർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂന്ന് സിനിമകൾ മാത്രമെ ഒന്നിച്ച് ചെയ്തിട്ടുള്ളൂ എങ്കിലും മമ്മൂട്ടിയുമായി നല്ല അടുപ്പമാണ് തനിക്കെന്ന് നന്ദകിഷോർ പറയുന്നു.

നന്ദകിഷോറിന്റെ വാക്കുകൾ ഇങ്ങനെ

മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിക്കലൊന്നും ഇല്ല. പക്ഷേ അദ്ദേഹത്തിന് എന്നെ താല്പര്യം ആണ്. ജയരാജ് സംവിധാനം ചെയ്ത ലൗഡ്സ്പീക്കർ എന്ന ചിത്രത്തിലാണ് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിക്കുന്നത്. അതിലെനിക്കൊരു ചെറിയ വേഷമാണ്. തൃശ്ശൂരിൽ വച്ചതിന്റെ ഒരു ഭാ​ഗം ഷൂട്ട് ചെയ്യുന്നതിനിടെ ഞാനെന്റെ രണ്ട് പുസ്തകം മമ്മൂക്കയ്ക്ക് കൊടുത്തു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയതാണ് ഒരു പുസ്തകമെന്നും പറഞ്ഞു. നോക്കട്ടെ എന്ന് പറഞ്ഞ് വാങ്ങി കൊണ്ടുപോയി. കുറച്ച് കഴിഞ്ഞ് എന്നോട് വന്നിട്ട് ഈ മനുഷ്യന്‍ തമാശ പറയാൻ തുടങ്ങി. ഞാനപ്പോഴും അദ്ദേഹത്തോട് ഫ്രീയായി ഇടപഴകി തുടങ്ങിയിട്ടില്ല. വലിയൊരു ആർട്ടിസ്റ്റ് അല്ലെ അതിന്റെ ഭയമുണ്ട് എനിക്ക്.

പിന്നെ ഞങ്ങൾ കാണുന്നത് പ്രാഞ്ചിയേട്ടന്റെ ലൊക്കേനിൽ വച്ചാണ്. എന്നെ കണ്ടതും വന്ന് കെട്ടിപിടിച്ചു. ആ സമയത്ത് ടെലീകൂത്ത് എന്നൊരു പരിപാടി ഞാൻ കേരള വിഷനിൽ ചെയ്യുന്നുണ്ടായിരുന്നു. അത് ​ഗംഭീരമാണെന്ന് പറഞ്ഞ് പുള്ളി കാരവാനിലേക്ക് പോയി. അത് കേട്ടതും വാസ്തവത്തിൽ അവിടെ തളർന്നിരുന്ന് പോയി. സന്തോഷം കൊണ്ടാണ്. പിറ്റേദിവസം ഞാൻ വീണ്ടും ഷൂട്ടിം​ഗ് കാണാൻ പോയി. അന്ന് മമ്മൂക്ക എന്നോട് ഒന്നര മണിക്കൂർ സംസാരിച്ചു.

Content Highlight: 'So great an actor, when he said so, sat down and went away'; Nandakishore on Mammootty

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup