---
title: "സെറ്റിൽ നിന്ന് തന്നെ അദ്ദേഹത്തോട് ചൂടായി, കലാഭവൻ മണിയോട് സഹതാപം തോന്നി; നിർമാതാവ്  "
english_title: "Seven Arts Mohan's words about Murali are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/108222/seven-arts-mohans-words-about-murali-are-getting-attention"
published_at: "2023-04-10T14:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433cc4f20297_muralikalabhavanmani.jpg"
keywords: []
---

# സെറ്റിൽ നിന്ന് തന്നെ അദ്ദേഹത്തോട് ചൂടായി, കലാഭവൻ മണിയോട് സഹതാപം തോന്നി; നിർമാതാവ്  

> **Lead Summary:** മലയാള സിനിമയിൽ മറക്കാനാവാത്ത നടനാണ് അന്തരിച്ച മുരളി. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കടുത്ത മദ്യപാനായിരുന്നത്രെ ഒരു കാലഘട്ടത്തിൽ മുരളി. നടന്റെ സിനിമാ ജീവിതത്തെയും ബാധിച്ചു . സെറ്റുകളിൽ വഴക്കും മറ്റുമുണ്ടായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. 

## Article Content

മലയാള സിനിമയിൽ മറക്കാനാവാത്ത നടനാണ് അന്തരിച്ച മുരളി. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. കടുത്ത മദ്യപാനായിരുന്നത്രെ ഒരു കാലഘട്ടത്തിൽ മുരളി. നടന്റെ സിനിമാ ജീവിതത്തെയും ബാധിച്ചു . സെറ്റുകളിൽ വഴക്കും മറ്റുമുണ്ടായെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. 

മുരളിയെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളറും പിന്നീട് നിർമാതാവുകയും ചെയ്ത സെവൻ ആർട്സ് മോഹൻ‌ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഡക്ഷൻ കൺട്രോളറായിരുന്ന സമയത്ത് പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു താനെന്നും എന്നാൽ ഒരിക്കൽ മുരളിയോട് ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായെന്നും ഇദ്ദേഹം പറയുന്നു.

മുരളി സ്നേഹുള്ളയാളായിരുന്നു. താരമായ സമയത്ത് അതിന്റേതായ കുഴപ്പങ്ങളുണ്ടായിരുന്നു. മദ്യപാനം പോലുള്ള ദുഃസ്വഭാവങ്ങൾ. അതിന്റെ ആഫ്ടർ എഫക്ടെന്ന പോലെ സംസാരത്തിലൊക്കെ പരുക്കനായി. അല്ലാതെ മറ്റൊരു ബുദ്ധിമുട്ടും മുരളി ഉണ്ടാക്കിയിട്ടില്ലെന്നും മോഹ​ൻ പറഞ്ഞു. 'മുഴുവൻ സെറ്റും കാത്തിരുന്ന സാഹചര്യമുണ്ടായിരുന്നു. മുരളി എന്ന നടൻ കാരണം. സെറ്റിൽ നിന്ന് തന്നെ അദ്ദേഹത്തോട് ചൂടായി.

പറയാതെ പുള്ളി എവിടെയോ പോവുകയും രാവിലെ വെച്ച ഷൂട്ടിന് പുള്ളി വരാതിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ‌ ചൂടാവും,' സെവൻ ആർട്സ് മോഹൻ പറഞ്ഞു. അന്തരിച്ച നടൻ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മയും ഇദ്ദേഹം പങ്കുവെച്ചു. കലാഭവൻ മണി ആദ്യമായി അഭിനയിക്കുന്നത് അക്ഷരം എന്ന സിനിമയിലാണ്. ഞാനാണ് അതിന്റെ കൺട്രോളർ.

'മണി ചാലക്കുടിയിൽ നിന്ന് എല്ലാ ദിവസവും വന്നു. പത്താം ദിവസമാണ് അഭിനയിച്ചത്. പത്ത് ദിവസം അവിടെ നിന്ന് വന്ന ആളെന്ന നിലയിൽ പുള്ളിയോട് സഹതാപം തോന്നി ഞാൻ തന്നെ 500 രൂപ അഡ്വാൻസ് വാങ്ങിക്കൊടുത്തു. കാരണം പുള്ളിയെ ഇഷ്ടമായി. പാവം ഇപ്പോൾ ജീവിച്ചിരിപ്പില്ല,' സെവൻ ആർട്സ് മോഹൻ‌ പറഞ്ഞു. ‌‌‌

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് കലാഭവൻ മണി സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമ സിബി മലയിലിന്റെ അക്ഷരമായിരുന്നെങ്കിലും നടൻ ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ചെറിയ കഥാപാത്രമായിരുന്നെങ്കിലും സിനിമയും മണിയുടെ കഥാപാത്രവും ശ്രദ്ധ പിടിച്ചു പറ്റി. 

പിന്നീട് നിരവധി വേഷങ്ങളിൽ ചെറിയ വേഷത്തിലെത്തിയ മണിക്ക് കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ സിനിമകളിലൂടെ നായകനാവാനും പറ്റി. തുടർന്നും നിരവധി സിനിമകളിൽ കലാഭവൻ മണി നായകനായെത്തി. എന്നാൽ ഇവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 

അവസാന കാലത്ത് ആമേൻ എന്ന സിനിമയിലാണ് മണിക്ക് ശ്രദ്ധേയ വേഷം ചെയ്യാൻ കഴിഞ്ഞത്. 2016 മാർച്ച് മാസത്തിലാണ് കലാഭവൻ മണി മരിക്കുന്നത്. ആരാധകരയൊന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു മണിയുടെ മരണം. സിനിമാ രം​ഗത്ത് നിരവധി പേരുമായി അടുത്ത സൗഹൃദം മണിക്കുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108222/seven-arts-mohans-words-about-murali-are-getting-attention)