---
title: "മാര്യേജ് കഴിഞ്ഞപ്പോള്‍ കുറേക്കൂടി പക്വത വന്നു, ലിവിങ് റ്റുഗദർ നല്ല കാര്യമാണെന്ന് പറയില്ല; ലേഖയും എംജിയും പറഞ്ഞത്"
english_title: "After marriage comes more maturity, living together is not a good thing; Lekha and MG said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107688/after-marriage-comes-more-maturity-living-together-is-not-a-good-thing-lekha-and-mg-said"
published_at: "2023-04-07T16:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ff69732f9d_sreekumar.jpg"
keywords: []
---

# മാര്യേജ് കഴിഞ്ഞപ്പോള്‍ കുറേക്കൂടി പക്വത വന്നു, ലിവിങ് റ്റുഗദർ നല്ല കാര്യമാണെന്ന് പറയില്ല; ലേഖയും എംജിയും പറഞ്ഞത്

> **Lead Summary:** മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പൊതുവേദികളിലെല്ലാം മിക്കപ്പോഴും ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ. ഒരു യൂട്യൂബ് ചാനലുമുണ്ട് ലേഖയ്ക്ക്. അതിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

## Article Content

മലയാളികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാര്‍. എംജിയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. പൊതുവേദികളിലെല്ലാം മിക്കപ്പോഴും ഇരുവരും ഒരുമിച്ചാണ് എത്താറുള്ളത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ. ഒരു യൂട്യൂബ് ചാനലുമുണ്ട് ലേഖയ്ക്ക്. അതിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ച ശേഷമാണ് എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ലിവിങ് ടുഗതറിനെ കുറിച്ച് മലയാളികൾക്ക് ഒന്നും അത്ര പരിചയമില്ലാത്ത കാലമായിരുന്നു അത്. ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ നിരവധി വിമർശനങ്ങളും കേട്ടിരുന്നു. 

 ഇപ്പോഴിതാ ലിവിങ് റ്റുഗദറിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ഇവരുടെ ഒരു അഭിമുഖം വൈറലായി മാറുകയാണ്. പരസ്പരം മനസിലാക്കാനും ഒരു വ്യക്തിയെ കൂടുതല്‍ അടുത്തറിയാനുമുള്ള അവസരമാണ് ലിവിംഗ് റ്റുഗദര്‍ എന്ന് പറയുന്നത്. സ്‌നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങളൊന്നിച്ചത്. ലിവിംഗ് റ്റുഗദറും വിവാഹവും രണ്ടാണ്. ലിവിംഗ് റ്റുഗദറില്‍ അവരവരുടെ ബെസ്റ്റാണ് പുറത്തെടുക്കുന്നതെന്നും ഇരുവരും പറയുന്നു. 

10 വര്‍ഷം ഞങ്ങള്‍ ലിവിംഗ് റ്റുഗദറായാണ് ജീവിച്ചത്. മാര്യേജ് കഴിഞ്ഞപ്പോള്‍ കുറേക്കൂടി പക്വത വന്നു. ലിവിംഗ് റ്റുഗദര്‍ നല്ല കാര്യമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. മാര്യേജ് കഴിഞ്ഞിട്ടേ ആളുകള്‍ ഒന്നിച്ച് നില്‍ക്കുന്നില്ല, അടിച്ച് പിരിയുകയാണ്. ലിവിംഗ് റ്റുഗദറിലാണെങ്കില്‍ നേരത്തെ പിരിഞ്ഞ് പോവാമല്ലോ എന്നാണ് ആളുകള്‍ പറയുന്നത്.

വിവാഹം എന്നത് സമൂഹത്തില്‍ ആസപ്റ്റന്‍സ് കിട്ടാനുള്ളൊരു മാര്‍ഗമാണെന്ന് ലേഖ പറയുന്നു. പോവുന്നിടത്തെല്ലാം ലേഖയെ കൂടെക്കൂട്ടാറുണ്ട്. ഒരു ദിവസത്തേക്ക് പോകുമ്പോൾ കൊണ്ടു പോകാറില്ലെന്ന് എം ജി പറയുന്നു. എന്നാൽ എപ്പോഴും ശ്രീക്കുട്ടന്റെ കൂടെയിരിക്കാൻ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടാണ് ആദ്യം ഇഷ്ടമായത്. പാട്ടിലൂടെയായാണ് ആ വ്യക്തിയെ മനസിലാക്കിയത്.

ദേഷ്യമൊക്കെ വരാറുണ്ട്. ദേഷ്യം വരുമ്പോള്‍ ഡാന്‍സ് ചെയ്ത് കാണിക്കും. അതൊരു വികൃതമായ ഡാന്‍സാണ്. ഭരതനാട്യത്തിന്റെ ആദ്യ സ്‌റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യം കൂടും. ഞാനൊരു കലാകാരനല്ലേ, ഇതൊക്കെ കണ്ട് നില്‍ക്കാനൊന്നും തനിക്ക് പറ്റില്ല, എംജി ശ്രീകുമാര്‍ പറഞ്ഞു. ഡാന്‍സല്ലേ ചെയ്യുന്നുള്ളൂ, തിരിച്ച് ഉത്തരമൊന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ ചോദ്യം. ഞങ്ങളുടെ കല്യാണത്തില്‍ ഇവളുടെ വീട്ടുകാര്‍ക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നു. എല്ലാവര്‍ക്കും എന്നോട് ഭയങ്കര സ്‌നേഹമാണ്. എന്റെ അമ്മയ്ക്കും പ്രശ്‌നമില്ലായിരുന്നു. ബാക്കിയുള്ള വീട്ടുകാര്‍ക്കൊക്കെയാണ് പ്രശ്‌നമെന്നും എംജി ശ്രീകുമാർ പറഞ്ഞു. 

അമ്മയ്ക്ക് വയ്യാതിരുന്ന സമയത്തൊക്കെ ഞങ്ങള്‍ അമ്മയെ കാണാന്‍ പോവാറുണ്ടായിരുന്നു. അമ്മയെ നോക്കാന്‍ ആളുണ്ടായിരുന്നുവെങ്കിലും ഞങ്ങള്‍ എപ്പോഴും പോവുമായിരുന്നു. അമ്മയെ അവസാനം വരെ നോക്കാന്‍ പറ്റി. കുടുംബാംഗങ്ങളില്‍ ചിലരൊക്കെ പറയുന്നത് ഞാന്‍ എന്തിന് മൈന്‍ഡ് ചെയ്യണം.

ദൈവം സഹായിച്ച് ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. മറ്റുള്ളവരുടെ കാര്യങ്ങളൊന്നും നോക്കി ജീവിക്കുന്നവരല്ല ഞങ്ങൾ. ഞങ്ങളുടെ കാര്യങ്ങള്‍ തന്നെ ചെയ്യാന്‍ സമയമില്ല, അതിനിടയില്‍ മറ്റൊന്നിനും സമയമില്ലെന്നും ഇരുവരും പറഞ്ഞു. ലേഖ അന്നേ ഡ്രൈവ് ചെയ്യും. ചെറുപ്പത്തിലേ തന്നെ ഡ്രൈവിംഗ് പഠിച്ചിരുന്നു. അച്ഛന്‍ എന്നെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുമായിരുന്നു. അപ്പോഴേ ഡ്രൈവിംഗില്‍ താല്‍പര്യമുണ്ടായിരുന്നു. പാട്ട് പഠിച്ചിരുന്നു ചെറുപ്പത്തില്‍. ഡാന്‍സ് പഠിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ടെന്നും ലേഖ അഭിമുഖത്തിൽ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/107688/after-marriage-comes-more-maturity-living-together-is-not-a-good-thing-lekha-and-mg-said)