---
title: "'ആ  ഒറ്റവാക്ക്', ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ് എനിക്ക് കാണാമായിരുന്നു"
english_title: "Now, Dulquer has shared a story behind Kurup's arrival in theaters"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10762/now-dulquer-has-shared-a-story-behind-kurups-arrival-in-theaters"
published_at: "2021-11-15T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6191e686b8123_.jpg"
keywords: []
---

# 'ആ  ഒറ്റവാക്ക്', ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ് എനിക്ക് കാണാമായിരുന്നു

> **Lead Summary:** മലയാളത്തിന്റെ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍ . നിരവധി ആരാധകരുള്ള താരം കൂടിയാണ് . ഇപ്പോള്‍ ദുല്‍ഖറിന്‍റെ പുതിയ സിനിമയായ 'കുറുപ്പ് ' ആണ് ചര്‍ച്ചാ വിഷയം . ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കുറുപ്പ് തിയേറ്ററുകളില്‍ എത്തി . 'കുറുപ്പ് ' കണ്ട പ്രേക്ഷകര്‍ എല്ലാം തന്നെ വളരെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത് . മികച്ച രീതിയില്‍ മുന്നേറുകയാണ് തിയേറ്ററുകളില്‍ കുറുപ്പ് .

## Article Content

മലയാളത്തിന്റെ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍ . നിരവധി ആരാധകരുള്ള താരം കൂടിയാണ് . ഇപ്പോള്‍ ദുല്‍ഖറിന്‍റെ പുതിയ സിനിമയായ 'കുറുപ്പ് ' ആണ് ചര്‍ച്ചാ വിഷയം . ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കുറുപ്പ് തിയേറ്ററുകളില്‍ എത്തി . 'കുറുപ്പ് ' കണ്ട പ്രേക്ഷകര്‍ എല്ലാം തന്നെ വളരെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത് . മികച്ച രീതിയില്‍ മുന്നേറുകയാണ് തിയേറ്ററുകളില്‍ കുറുപ്പ് .

ഇപ്പോഴിതാ കുറുപ്പ് തീയേറ്ററുകളിലെത്തിയതിന് പിന്നിലെ ഒരു കഥ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ . റിലീസ് ചെയ്യാനിരിക്കുന്ന തന്റെ സിനിമകള്‍ മുമ്പൊരിക്കലും മമ്മൂട്ടിയോട് കാണാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.

റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും സിനിമ കാണാറുള്ളത്. കുറുപ്പ് താന്‍ നിര്‍ബന്ധിച്ച് കാണിക്കുകയായിരുന്നുവെന്നും തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയായിരുന്നു അതെന്നും ദുല്‍ഖര്‍ ഒരു  അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖറിന്റെ വാക്കുകള്‍ ‘റിലീസ് ചെയ്ത ശേഷമാണ് വാപ്പച്ചിയും ഉമ്മച്ചിയും എല്ലാ സിനിമകളും കണ്ടിട്ടുള്ളത്.

പക്ഷേ കുറുപ്പ് ഞാന്‍ നിര്‍ബന്ധിച്ച് കാണിച്ചു. അത് തിരുത്തലുകള്‍ വരുത്താന്‍ വേണ്ടിയാണ്. അവരോടൊപ്പം കാണാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞയുടനെ എന്നെ വിളിച്ച് വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ നോക്ക് എന്നാണ് പറഞ്ഞത്. ആ ശബ്ദത്തില്‍ വാപ്പച്ചിയുടെ മനസ് എനിക്ക് കാണാമായിരുന്നു’.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വെള്ളിയാഴ്ചയാണ് തീയേറ്ററുകളില്‍ എത്തിയത്. 550 സ്‌ക്രീനുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നത്. റിലീസായി ആദ്യ ദിനത്തില്‍ ആറ് കോടിയിലധികം രൂപയാണ് സിനിമ കളക്ട് ചെയ്തത്. മൂന്നാം ദിനമായ ഇന്നും തീയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ തള്ളിക്കയറ്റം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10762/now-dulquer-has-shared-a-story-behind-kurups-arrival-in-theaters)