---
title: "അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല;  ടൊവിനോ തോമസ്"
english_title: "Actor Tovino Thomas said that being called 'Pralayam Star' hurt him a lot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/107600/actor-tovino-thomas-said-that-being-called-pralayam-star-hurt-him-a-lot"
published_at: "2023-04-07T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa8a34d882_tovinothomas.jpg"
keywords: []
---

# അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല;  ടൊവിനോ തോമസ്

> **Lead Summary:** ഏവർക്കും ഒരുപോലെ ഇഷ്ടമുള്ള നടനാണ് ടോവിനോ തോമസ് . നടന്റെ ഓരോ ചിത്രങ്ങളും വളരെയേറെ താലപര്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

## Article Content

ഏവർക്കും ഒരുപോലെ ഇഷ്ടമുള്ള നടനാണ് ടോവിനോ തോമസ് . നടന്റെ ഓരോ ചിത്രങ്ങളും വളരെയേറെ താലപര്യത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

‘പ്രളയം സ്റ്റാര്‍’ എന്ന വിളി തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. 2018ല്‍ കേളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തില്‍ സന്നദ്ധ പ്രവര്‍ത്തകനായി ടൊവിനോ തോമസ് സജീവമായിരുന്നു.

താരത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ നടനെതിരെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് വന്നത്. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ പറയുന്നത്. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് നടന്‍ സംസാരിച്ചത്.

”ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങി പോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്.”

”പ്രളയ സമയത്ത് എന്നെ കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പ്രളയം കഴിഞ്ഞപ്പോള്‍ എന്നെ പ്രളയം സ്റ്റാര്‍ എന്ന് വിളിക്കാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?”’

”മായാനദി ഇറങ്ങിയതു കൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി. പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്‌നിക്കല്‍ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്” എന്നാണ് ടൊവിനോ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107600/actor-tovino-thomas-said-that-being-called-pralayam-star-hurt-him-a-lot)