---
title: "പെട്ടന്ന് സർജറി ഫിക്സ് ചെയ്തു, ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചു;  വെളിപ്പെടുത്തി അനുശ്രീ"
english_title: "He lived confined to a room for nine months; Anushree revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105988/he-lived-confined-to-a-room-for-nine-months-anushree-revealed"
published_at: "2023-03-29T20:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64244edce13b5_anusree.jpg"
keywords: []
---

# പെട്ടന്ന് സർജറി ഫിക്സ് ചെയ്തു, ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചു;  വെളിപ്പെടുത്തി അനുശ്രീ

> **Lead Summary:** നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ആ​ഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ.

## Article Content

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ആ​ഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചതിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ.

പുതിയ സിനിമയായ കള്ളനും ഭ​ഗവതിയുടേയും പ്രമോഷന് എത്തിയപ്പോഴാണ് അനുശ്രീ അനുഭവം വിവരിച്ച് കരഞ്ഞത്. ബീറ്റ്മീഡിയ എന്ന ഇൻസ്റ്റ​​ഗ്രാം പേജിലാണ് അനുശ്രീയുടെ വെളിപ്പെടുത്തൽ പ്രചരിക്കുന്നത്. ആദ്യമായാണ് അനുശ്രീ മീഡിയയ്ക്ക് മുമ്പിൽ വന്നിരുന്ന് തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചതും വെളിപ്പെടുത്തിയതും.

'ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി.

പക്ഷെ കണ്ടുപിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോൾ ഒരു എല്ല് വളർന്ന് വരുന്നതായി കണ്ടെത്തി. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.'

'പൾസ് കൈയ്യിൽ കിട്ടുന്നില്ലെന്നൊരു സിറ്റുവേഷൻ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സർജറി ഫിക്സ് ചെയ്തു. സർജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ല. എല്ലാം പെട്ടിയിൽ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു' എന്നാണ് അനുശ്രീ പറഞ്ഞത്.

അനുശ്രീയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ ആശ്വാസ വാക്കുകളുമായി എത്തി. ഇത്രയും മോശമായ അവസ്ഥയിൽ നിന്നും തിരിച്ച് വന്ന അനുശ്രീക്ക് അഭിനന്ദനങ്ങൾ എന്നാണ് ഏറെയും പേർ കുറിച്ചത്. ട്വൽത്ത് മാനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അനുശ്രീയുടെ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/105988/he-lived-confined-to-a-room-for-nine-months-anushree-revealed)