ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്; തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്; തനിക്കെതിരെ  ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി  ഒമര്‍ ലുലു
Mar 26, 2023 01:18 PM | By Susmitha Surendran

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഇസ്ലാം എന്ന അറബിക്ക് വാക്കിന്റെ അര്‍ത്ഥം ‘സമാധാനം’ എന്നാണെന്നും ഒരാളെ ഒരു കാര്യം നിര്‍ബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാല്‍ അയ്യാള്‍ക്ക് ‘സമാധാനം’ കിട്ടുമോ എന്നും ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഒമര്‍ലുലുവിന്റെ വാക്കുകള്‍

നീ മുസ്ലിം ആണോ അതേ എന്ന് പറഞ്ഞാ അടുത്ത ചോദ്യം നീ എന്ത് മുസ്ലീം ? നോമ്പ് എടുക്കാത്ത, അഞ്ച് നേരം നമസ്‌കരിക്കാത്ത, പള്ളിയില്‍ പോകാത്ത നീ എങ്ങനെ ഇസ്ലാം ആവുക? നീ ആരാ മുസ്ലിംകള്‍ കാലത്തിന് അനുസരിച്ച് മാറണം എന്ന് പറയുവാന്‍. എന്റെ ഇന്‍ബോക്‌സ് മുഴുവന്‍ ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട് അവര്‍ക്കായി.

ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്,എനിക്ക് അത് ഒരു ഐഡിയോളജിയാണ് നിര്‍ബന്ധപ്പൂര്‍വമായ അരാധന രീതികളോ വസ്ത്രധാരണയോ അല്ലാ ഇസ്ലാം.

1)ഇസ്ലാം എന്ന അറബിക്ക് വാക്കിന് തന്നെ അര്‍ത്ഥം ”സമാധാനം” എന്നാണ് it’s a peace of mind. ഒരാളെ ഒരു കാര്യം നിര്‍ബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാല്‍ അയ്യാള്‍ക്ക് ”സമാധാനം” കിട്ടുമോ ?

2)ഞാന്‍ എന്ത് വേഷം ധരിച്ചാലോ,കള്ള് കുടിച്ചാലോ,നോമ്പ് നോറ്റാലോ,നിസ്‌കരിച്ചാലോ, പള്ളിയില്‍ പോയാലോ, ഹജ്ജ് ചെയ്താലോ ഇല്ലെങ്കിലോ മറ്റൊരാളെ ബാധിക്കുന്നില്ല. അതിന്റെ എല്ലാ ഗുണവും ദോഷവും എനിക്ക് തന്നെ അത് കൊണ്ട് അത് ഞാനും പടച്ചവനും തമ്മില്‍ പറഞ്ഞോളാം.

3)അതേ സമയം ഞാന്‍ സക്കാത്ത് കൊടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ എന്ത് കൊടുത്തു എത്ര കൊടുത്തു എന്ന് ആരും ഇതുവരെ എന്നോട് ചോദിച്ചിട്ട് ഇല്ലാ. ഞാന്‍ ഇസ്ലാം എന്ന് പറഞ്ഞിട്ട് സകാത്ത് കൊടുക്കുന്നിലെങ്കില്‍ നിങ്ങള്‍ ചോദിച്ചോ കാരണം സകാത്ത് അത് കിട്ടുന്ന ആള്‍ക്ക് ഉപകാരം ഉള്ള കാര്യമാണ്.. ശരിക്കും മറ്റൊരാള്‍ക്ക് ഉപകാരം കിട്ടുന്ന കാര്യങ്ങള്‍ അല്ലേ നമ്മള്‍ പരസ്പരം ചോദിക്കേണ്ടത്.

ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്, ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥവും സമാധാനം എന്നാണ്. അത്‌കൊണ്ട് നമ്മുക്ക് സമാധാനം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുക, ഹാപ്പിയായി ജീവിക്കുക മരിക്കുക ഇതാണ് ഞാന്‍ മനസ്സിലാക്കിയ എന്റെ ഇസ്ലാം എന്റെ സമാധാനം

Director Omar Lulu has responded to the allegations against him on social media.

Next TV

Related Stories
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
Top Stories