രോ​ഗങ്ങൾ ആകസ്മികമായി സംഭവിക്കാം, പക്ഷെ നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ; ടിനി ടോം

രോ​ഗങ്ങൾ ആകസ്മികമായി സംഭവിക്കാം, പക്ഷെ നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ; ടിനി ടോം
Mar 24, 2023 08:05 PM | By Susmitha Surendran

നടൻ ബാലയുടെ ആരോ​ഗ്യ സ്ഥിതി മോശമായി ആശുപത്രിയിലായത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കരൾ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങളാണ് ബാലയെ വലച്ചത്. നാളുകളായി നടന് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്കൊന്നും ഇക്കാര്യം അറിയില്ലായിരുന്നു.

അതിനാൽ പെട്ടെന്ന് നടൻ ആശുപത്രിയിലായപ്പോൾ ഏവർക്കും ഞെട്ടലായി. ബാലയുടെ ആരോ​ഗ്യ സ്ഥിതി ​ഗുരുതരാവസ്ഥയിലാണെന്ന് വരെ അഭ്യൂഹം വന്നിരുന്നു.  ഇപ്പോഴിതാ ബാലയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ ടിനി ടോം. ബാലയുടെ സുഹൃത്തുക്കളിലൊരാളാണ് ടിനി ടോം. സിനിമാ രം​ഗത്തുള്ള പലരും സ്വന്തം ആരോ​ഗ്യം ശ്രദ്ധിക്കാത്തതിന്റെ പ്രശ്നങ്ങളാണ് അനുഭവിക്കുന്നതെന്ന് ടിനി ടോം അഭിപ്രായപ്പെട്ടു. 


കൗമുദി മൂവീസിനോടാണ് പ്രതികരണം. 'ബാല ആശുപത്രിയായപ്പോൾ ഞാൻ ഒരു തമിഴ് പടത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് ചെന്നെെയിലായിരുന്നു. അമൃത ഹോസ്പിറ്റലുമായി വളരെ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് ഞാൻ.

അവിടെയുള്ള സന്യാസിനിമാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ്' 'രണ്ട് ദിവസം കൂടി കഴിഞ്ഞ് കണ്ടാൽ മതി, ഇപ്പോൾ പ്ലാസ്മയിലാണെന്ന്. രോ​ഗങ്ങൾ ആകസ്മികമായി സംഭവിക്കാം. പക്ഷെ നമ്മളെ നശിപ്പിക്കാൻ നമുക്ക് മാത്രമേ സാധിക്കൂ എന്നാണ് ഞാനിതുവരെ പഠിച്ചിട്ടുള്ളത്. ഏത് സംഭവത്തിലാണെങ്കിലും'


'പല കലാകാരൻമാർക്കും കലാകാരിമാർക്കും കുറേയൊക്കെ നമ്മുടെ ആരോ​ഗ്യ സംരക്ഷിക്കാത്തതിന്റെയും ലൈഫ് സ്റ്റെെലിന്റെയാെക്കെ കുഴപ്പം കൊണ്ട് പറ്റിയതാണ്. മോളി കണ്ണമാലിയുടെ കാര്യമൊന്നുമല്ല ഞാൻ പറയുന്നത്. മരുന്നുകൾ കൃത്യമായി കഴിക്കാതിരിക്കുക ആരോ​ഗ്യം നോക്കാതിരിക്കുകയും ചെയ്യുക.

ആരോ​ഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. പണി ഇല്ലെങ്കിലും കുഴപ്പമില്ല' 'ആരോ​ഗ്യം സംരക്ഷിക്കാതെ പറ്റിയ കുറേ കാര്യങ്ങളാണിത്. അതിലെനിക്ക് വിഷമമുണ്ട്. ഇനിയെങ്കിലും അത് മനസ്സിലാക്കണം. പുതിയ തലമുറയിലെ എല്ലാവരും ജിമ്മിൽ പോയി വർ‌ക്കൗട്ട് ചെയ്യുന്നവരാണ്. മയക്കുമരുന്നെന്നാൽ താൽക്കാലികമായി കിട്ടുന്ന സുഖമാണ്. ഇവരൊക്കെ ഇതുപയോ​ഗിച്ചത് കൊണ്ട് പറ്റിയതാണെന്നല്ല ഞാൻ പറയുന്നത്. ആരോ​ഗ്യം പോയാൽ തിരിച്ചു കിട്ടില്ല,' ടിനി ടോം പറഞ്ഞു.


Now actor Tiny Tom is talking about Bala.

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

Jul 1, 2025 02:28 PM

'മമ്മൂട്ടിയുടെ ജീവിതം ഇനി പഠിക്കാം', ചരിത്ര സിലബസിൽ ഉൾപ്പെടുത്തി മഹാരാജ് കോളേജ്

മമ്മൂട്ടിയുടെ ജീവിതം മഹാരാജ് കോളേജിന്റെ സിലബസിൽ പാഠ്യ...

Read More >>
Top Stories










News Roundup






https://moviemax.in/-