വെളുപ്പിച്ചു എടുക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട്; ദിലീപിനെ ക്ഷേത്രപരിപാടിക്ക് ക്ഷണിച്ചതിന് വിമർശനം

വെളുപ്പിച്ചു എടുക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട്; ദിലീപിനെ ക്ഷേത്രപരിപാടിക്ക് ക്ഷണിച്ചതിന് വിമർശനം
2023-03-24T10:12:00 | By Susmitha Surendran

അഭിനയ മികവ്കൊണ്ട് മലയാളികളുടെ നെഞ്ചിലേറിയ നടനാണ് ദിലീപ് . മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ ഒരു നടൻ കൂടിയാണ് ഇദ്ദേഹം . പിന്നീട് ഇങ്ങോട്ട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . പൊതുപരിപാടിയിൽ നിന്നെല്ലാം വിട്ടുനിന്ന നടൻ ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി പൊതുപരിപാടികളിൽ അതിഥിയായി എത്താറുണ്ട് .

വിവാദങ്ങളും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പുരോ​ഗമിക്കുന്നതിനാലാണ് ദിലീപ് മനപൂർവം പൊതുവേദികളിൽ നിന്നും അകന്ന് നിന്ന് തുടങ്ങിയത്. ഇപ്പോഴിതാ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി എത്തിയിരിക്കുകയാണ് താരം.



അതിന്റെ വീഡിയോകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. ജനങ്ങളോട് വളരെ അധികം നേരം സംസാരിക്കുകയും മിമിക്രി, പാട്ട് മുതലായവ കാണികളുടെ ആവശ്യപ്രകാരം അവതരിപ്പിക്കുകയും ചെയ്തിരുന്നു ദിലീപ്. നിങ്ങളുടെ ലൈഫിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും നിങ്ങൾ എന്റെ സിനിമ കാണണമെന്നും ദിലീപ് പ്രസം​ഗത്തിനിടെ കാണികളോട് പറയുന്നുണ്ട്.

പ്രസംഗത്തിനിടെ ദിലീപ് പാട്ട് പാടണമെന്നായിരുന്നു കാണികളുടെ ആവശ്യം. പാട്ടും പ്രസംഗവും തനിക്കറിയില്ലെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകർ വിടാൻ തയാറായില്ല. അങ്ങനെയെങ്കിൽ ഒരു മിമിക്രിയെങ്കിലും കാണിക്കൂ എന്നായി കാണികൾ. എന്നാൽ ഇന്നസന്റിനെ അനുകരിക്കാമെന്ന് ദിലീപ് പറഞ്ഞതോടെ ഹർഷാരവം ഉയർന്നു.


സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസന്റിനെ അനുകരിച്ച് ദിലീപ് പ്രേക്ഷകരുടെ കയ്യടി നേടി. ഇന്നസെന്റിന് പുറമെ ലാലു അലക്സിനേയും ദിലീപ് അവതരിപ്പിച്ചു. ദിലീപിന്റെ പുതിയ വീ‍ഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പതിവ് പോലെ ആളുകൾ കമന്റുമായി എത്തി. ചിലർ ദിലീപിനെ ക്ഷേത്ര പരിപാടിയിൽ അതിഥിയായി ക്ഷണിച്ചതിനെയാണ് വിമർശിച്ചത്.

പഴയ കാലത്തേക്ക് ഒരു ഓർമ്മ...എപ്പോഴും നല്ലതാണ്, വെളുപ്പിച്ചു എടുക്കാൻ വല്ലാണ്ട്  കഷ്ടപ്പെടുന്നുണ്ട്, നഷ്ടപ്പെട്ട ജന പിന്തുണ വീണ്ടെടുക്കാൻ വല്ലാതെ കഷ്ടപെടുന്നുണ്ട് പാവം, ഇനിയുള്ള കാലം പഴയ മിമിക്രിയുമായി കഴിഞ്ഞുകൂടാം എന്നിങ്ങനെയെല്ലാമാണ് ദിലീപിനെ വിമർശിച്ച് വരുന്ന കമന്റുകൾ. ​


നെ​ഗറ്റീവ് കമന്റുകൾ വർധിച്ചപ്പോൾ ഒരു വിഭാ​ഗം ആളുകൾ നടനെ അനുകൂലിച്ചുമെത്തി. ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ ആയത് കൊണ്ടാണ് ജനപ്രിയൻ എന്ന പട്ടം അയാൾക്ക് തന്നെ ജനങ്ങൾ ചാർത്തി കൊടുത്തത്, ഒരു ജാടയില്ലാത്ത മനുഷ്യൻ എന്നെല്ലാമാണ് അനുകൂലിച്ചവർ കുറിച്ചത്.

Content Highlight: Valland is struggling to get it white; Criticism for inviting Dileep to the temple program

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup