---
title: "'കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതത്'; ഇന്നസെന്റ്"
english_title: "Now, the words spoken by the actor about surviving cancer when he got cancer earlier are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/104738/now-the-words-spoken-by-the-actor-about-surviving-cancer-when-he-got-cancer-earlier-are-getting-attention"
published_at: "2023-03-23T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c1e694b5b9_innocent.jpg"
keywords: []
---

# 'കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതത്'; ഇന്നസെന്റ്

> **Lead Summary:** അഭിനയ മികവുകൊണ്ട് മലയാളി മനസ്സുകളിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ഇന്നസെന്റ് . ഒട്ടനവധി നല്ല സിനിമയുടെ ഭാഗമാകാൻ നടന് സാധിച്ചിട്ടുണ്ട് . രണ്ടാഴ്ച മുമ്പാണ് ആരോഗ്യസ്ഥിതി മോശമായതിത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

അഭിനയ മികവുകൊണ്ട് മലയാളി മനസ്സുകളിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ഇന്നസെന്റ് . ഒട്ടനവധി നല്ല സിനിമയുടെ ഭാഗമാകാൻ നടന് സാധിച്ചിട്ടുണ്ട് . രണ്ടാഴ്ച മുമ്പാണ് ആരോഗ്യസ്ഥിതി മോശമായതിത്തുടർന്ന് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില അതീവ ഗുരതരമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു .

എന്നാൽ ഇപ്പോൾ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നാണ് റിപ്പോർട്ടുകൾ. അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്.

ഇപ്പോഴിതാ മുൻപൊരിക്കൽ കാൻസർ വന്നപ്പോൾ അതിനെ അതിജീവിച്ചതിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്  . കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്.

തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്. ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്.

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്നതാണ് ഇന്നസെന്റിന്റേതായി ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/104738/now-the-words-spoken-by-the-actor-about-surviving-cancer-when-he-got-cancer-earlier-are-getting-attention)