---
title: "'ഞാൻ എങ്ങോട്ട് തിരിയുമ്പോഴും ക്യാമറകളാണ്, കോൺഷ്യസ് ആയി ഇരികുമ്പോഴാണ് ആളുകൾക്ക് അത് കംഫർട്ടബിൾ അല്ലാതാവുന്നത്'; സൈബർ ബുള്ളിയിങ്ങിനെ തുറന്ന് പറഞ്ഞ് അനശ്വര രാജൻ "
english_title: "Aneshwar Rajan opened Cyber bullying"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102139/aneshwar-rajan-opened-cyber-bullying"
published_at: "2023-03-09T12:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640989bbe732e_anaswara_f.jpg"
keywords: []
---

# 'ഞാൻ എങ്ങോട്ട് തിരിയുമ്പോഴും ക്യാമറകളാണ്, കോൺഷ്യസ് ആയി ഇരികുമ്പോഴാണ് ആളുകൾക്ക് അത് കംഫർട്ടബിൾ അല്ലാതാവുന്നത്'; സൈബർ ബുള്ളിയിങ്ങിനെ തുറന്ന് പറഞ്ഞ് അനശ്വര രാജൻ 

> **Lead Summary:** **മ**ലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് ഇന്ന് നടി അനശ്വര രാജൻ. ബാല താരമായി എന്ന് സ്വന്തം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്.

## Article Content

**മ**ലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് ഇന്ന് നടി അനശ്വര രാജൻ. ബാല താരമായി എന്ന് സ്വന്തം സുജാത എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ്.

പിന്നീട് സൂപ്പർ ശരണ്യ, വാങ്ക്, മൈക്ക് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു.ഇതോടെ മലയാളത്തിലെ യുവ നായികമാരുടെ കൂട്ടത്തിലേക്ക് ഉയരുകയായിരുന്നു അനശ്വരയും. പ്രണയ വിലാസമാണ് അനശ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിൽ അനശ്വര പങ്കെടുത്തിരുന്നു.അതിനിടെ നൽകിയ അഭിമുഖത്തിൽ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് വരുന്ന കമന്റുകളിലും സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും അനശ്വര സംസാരിക്കുന്നുണ്ട്.

അനശ്വരയുടെ പല ചിത്രങ്ങളും വീഡിയോസും വൈറലായി മാറാറുണ്ട്. അതിൽ കൂടുതലായി കണ്ടു വരുന്ന കമന്റുകളാണ് അനശ്വര വസ്ത്രത്തിൽ കംഫർട്ടബിൾ അല്ലെന്ന്. അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അനശ്വര.

'കോൺഫിഡൻസോട് കൂടിയാണ് ഞാൻ ഏത് വസ്ത്രവും ഇടാറുള്ളത്. അത് പക്ഷെ ഒരുപാട് ക്യാമറകൾക്ക് മുന്നിലേക്ക് വരുമ്പോൾ എന്ത് ചെയ്യണം എന്ന് കോൺഷ്യസ് ആവും. അവർ കാണുന്നത് ഒരു ക്യാമറ ഇരിക്കുന്നു അതിന് മുന്നിൽ ഞാൻ എന്നാണ്. പക്ഷെ അങ്ങനെയല്ല.

ഞങ്ങൾക്ക് ചുറ്റും ഒരുപാട് ക്യാമറകൾ ഉണ്ട്. അപ്പോൾ എന്ത് ചെയ്യണം, അങ്ങനെ ചെയ്യണോ, ഇങ്ങനെ ചെയ്യണോ ഒന്നും നമുക്ക് മനസിലാവില്ല, 'അത് ഞാൻ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ അല്ല. ഞാൻ എങ്ങോട്ട് തിരിയുമ്പോഴും ക്യാമറകളാണ്.അങ്ങനെ ഞാൻ കോൺഷ്യസ് ആയിട്ട് ഇരികുമ്പോഴാണ് ആളുകൾക്ക് അത് കംഫർട്ടബിൾ അല്ലാതാവുന്നത്. അത് ഒരിക്കലും എന്റെ വസ്ത്രത്തിന്റെ അല്ല.

ഞാൻ എനിക്ക് കംഫർട്ടബിൾ ആയ വസ്ത്രം മാത്രമേ ധരിക്കാറുള്ളു. ചില സിറ്റുവേഷനിൽ ഭംഗി കൊണ്ട് മാത്രം കംഫർട്ടബിൾ അല്ലാത്ത ഇടേണ്ടി വരും. ഉദാഹരണത്തിന് ഭാരം കൂടിയത്,''എന്നാലും ഒരു വേദിയിൽ ഇരിക്കുമ്പോൾ കംഫർട്ടബിൾ ആയിരിക്കുക എന്നെനിക്ക് ഉണ്ട്.

അതുകൊണ്ട് കംഫർട്ടബിൾ ആയത് തന്നെയാണ് കൂടുതലും ധരിക്കാറുള്ളത്. ഞാൻ കോൺഷ്യസ് ആവുന്നത് മാത്രമാണ്. അല്ലാതെ ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ കംഫർട്ടബിൾ അല്ലാതെ ആവുന്നതല്ല,' അനശ്വര പറഞ്ഞു.

ചെറുപ്പം മുതൽ ധാരാളം സൈബർ ബുള്ളിയിങിന് ഇരയായിട്ടുള്ള നടി കൂടിയാണ് അനശ്വര. അതിനെ കുറിച്ചും നടി പറയുന്നുണ്ട്. ആദ്യം മുതലേ താൻ ഇത് നേരിട്ടിട്ടുണ്ടെന്നും എന്തിനാണ് ഇവർ ഇത് പറയുന്നത്. എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ടെന്ന് അനശ്വര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/102139/aneshwar-rajan-opened-cyber-bullying)