---
title: "ഞങ്ങളെല്ലാം കൂടെയുണ്ട്, പ്രാര്‍ത്ഥന ഇന്ദ്രജിത്തിനെ വിമര്‍ശിച്ചവര്‍ക്ക് ആരാധകരുടെ മറുപടി!"
english_title: "We are all here, fans' response to those who criticized the prayer Indrajith!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10131/we-are-all-here-fans-response-to-those-who-criticized-the-prayer-indrajith"
published_at: "2021-11-11T20:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d312228750_.jpg"
keywords: []
---

# ഞങ്ങളെല്ലാം കൂടെയുണ്ട്, പ്രാര്‍ത്ഥന ഇന്ദ്രജിത്തിനെ വിമര്‍ശിച്ചവര്‍ക്ക് ആരാധകരുടെ മറുപടി!

> **Lead Summary:** മാതാപിതാക്കളെപ്പോലെ തന്നെ പ്രശസ്തയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തും. പാട്ടിലാണ് പാത്തുവെന്ന പ്രാര്‍ത്ഥന കഴിവ് തെളിയിച്ചത്. സൈമ അവാര്‍ഡ്‌സില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പ്രാര്‍ത്ഥനയായിരുന്നു. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ട എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ബോളിവുഡില്‍ നിന്നുള്ള അവസരവും പ്രാര്‍ത്ഥനയ്ക്ക് ലഭിച്ചിരുന്നു. യൂട്യൂബ് ചാനലുമായും സജീവമാണ് പ്രാര്‍ത്ഥന.

## Article Content

മാതാപിതാക്കളെപ്പോലെ തന്നെ പ്രശസ്തയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്തും. പാട്ടിലാണ് പാത്തുവെന്ന പ്രാര്‍ത്ഥന കഴിവ് തെളിയിച്ചത്. സൈമ അവാര്‍ഡ്‌സില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പ്രാര്‍ത്ഥനയായിരുന്നു. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ട എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ബോളിവുഡില്‍ നിന്നുള്ള അവസരവും പ്രാര്‍ത്ഥനയ്ക്ക് ലഭിച്ചിരുന്നു. യൂട്യൂബ് ചാനലുമായും സജീവമാണ് പ്രാര്‍ത്ഥന.

പ്രാര്‍ത്ഥന ഇന്ദ്രജിത്ത് എന്ന പേരില്‍ തന്നെയാണ് പ്രാര്‍ത്ഥന വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ പാട്ടിന്റെ വീഡിയോയും പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള വിശേഷങ്ങളുമെല്ലാമാണ് പാത്തു വീഡിയോയിലൂടെ പങ്കിടാറുള്ളത്. അമ്മയുടെ സഹോദരിയായ പ്രിയ മോഹന്റെ വീട്ടില്‍ നിന്നും വിശേഷങ്ങള്‍ പങ്കിട്ട് പ്രാര്‍ത്ഥന എത്തിയിരുന്നു.

ഒരു ഹാപ്പി ഫാമിലിക്കൊപ്പമുള്ള ഒരു ദിവസം എന്ന് പറഞ്ഞായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്.

അമ്മയ്‌ക്കൊപ്പം വീഡിയോ ചെയ്തും പ്രാര്‍ത്ഥന എത്താറുണ്ട്. സൈമ അവാര്‍ഡ്‌സിനായി പോവുന്നതിനിടയിലെ തയ്യാറെടുപ്പുകളും ഹൈദരാബാദിലേക്കുള്ള യാത്രയും വേദിയിലെ നിമിഷങ്ങളുമെല്ലാം കൂട്ടിച്ചേര്‍ത്തായിരുന്നു പ്രാര്‍ത്ഥന വീഡിയോ പോസ്റ്റ് ചെയ്തത്. അടുത്തിടെ പങ്കിട്ട വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടം പിടിച്ചിട്ടുണ്ട്.

മകള്‍ക്കായി സ്‌പെഷല്‍ കോസ്റ്റിയൂം തയ്യാറാക്കുന്ന പൂര്‍ണിമയേയും സൈമ വേദി വരെയുള്ള കാര്യങ്ങളെല്ലാം ഇരുവരും ഒന്നിച്ച് ചെയ്യുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു.

കാശുള്ള മക്കള്‍ ഓരോന്ന് കാണിക്കുന്നു, കാണുമ്പോള്‍ ശരിക്കും അസൂയ വരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. അവരുടെ പേരന്‍സ് അധ്വാനിച്ചതല്ലേയെന്നായിരുന്നു കമന്റിന് താഴെ വന്ന മറുപടി. അതെ, കൂലിപ്പണിക്കാരായ എന്റെ മാതാപിതാക്കള്‍ എത്ര അധ്വാനിച്ചാലും ഇങ്ങനെ ഒന്നും എത്തില്ല, അതിന്റെ ഒരു വിഷമം പറഞ്ഞതാണ്, ശരിക്കും അസൂയ വന്നു, അല്ലാതെ അവരെ കുറ്റം പറഞ്ഞതല്ലെന്നായിരുന്നു കമന്റ് ചെയ്തയാളുടെ വിശദീകരണം.

പ്രാര്‍ത്ഥനയും പൂര്‍ണിമയുമായിരുന്നു സൈമ അവാര്‍ഡിനായി പോയത്. നക്ഷത്രയെന്ന നച്ചുവിനേയും കൂടെക്കൂട്ടാമായിരുന്നു, ഞങ്ങള്‍ നച്ചുവിന്റെ ഫാന്‍സാണ്, ഇനിയുള്ള വീഡിയോയില്‍ നച്ചുവിനേയും കൂടെക്കൂട്ടണം. നിങ്ങള്‍ രണ്ടാളും ഒന്നിച്ച് വരുന്നതാണ് ഞങ്ങളുടെ ഇഷ്ടം, നച്ചുവിനെ കാണുമ്പോള്‍ ജ്യോതികയുടെ ഫേസ് കട്ട് ഓര്‍മ്മ വരും തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10131/we-are-all-here-fans-response-to-those-who-criticized-the-prayer-indrajith)