---
title: "ആന്റണി ചേട്ടന് സഹിച്ചില്ല; അന്ന് ഷൂട്ടിം​ഗ് സ്ഥലത്തേക്ക് വന്നില്ല; ഷാജോൺ"
english_title: "Anthony couldn't stand it; He did not come to the shooting location that day; Shajon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101054/anthony-couldnt-stand-it-he-did-not-come-to-the-shooting-location-that-day-shajon"
published_at: "2023-03-03T13:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a53c345b9_shajon_1.jpg"
keywords: []
---

# ആന്റണി ചേട്ടന് സഹിച്ചില്ല; അന്ന് ഷൂട്ടിം​ഗ് സ്ഥലത്തേക്ക് വന്നില്ല; ഷാജോൺ

> **Lead Summary:** മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മോഹൻലാലുമായി സിനിമാ ലോകത്ത് ഏറ്റവും അടുത്ത ബന്ധമുള്ളത് നിർമാതാവാണ് ആന്റണി പെരുമ്പാവൂർ . മോഹ​ൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് നടന്റെ വലം കൈയായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.വാണിജ്യ മൂല്യമുള്ള സൂപ്പർ സ്റ്റാറായി മോഹൻലാൽ മാറിയതിൽ ആന്റണി പെരുമ്പാവൂരിനും നല്ല പങ്കുണ്ട്.

## Article Content

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മോഹൻലാലുമായി സിനിമാ ലോകത്ത് ഏറ്റവും അടുത്ത ബന്ധമുള്ളത് നിർമാതാവാണ് ആന്റണി പെരുമ്പാവൂർ . മോഹ​ൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് നടന്റെ വലം കൈയായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ.വാണിജ്യ മൂല്യമുള്ള സൂപ്പർ സ്റ്റാറായി മോഹൻലാൽ മാറിയതിൽ ആന്റണി പെരുമ്പാവൂരിനും നല്ല പങ്കുണ്ട്.

ഇപ്പോഴിതാ മോഹൻലാൽ-ആന്റണി പെരുമ്പാവൂർ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കലാഭവൻ ഷാജോൺ. ദൃശ്യത്തിൽ ഒരു നല്ല കഥാപാത്രമെന്നെ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. അതൊരു നല്ല സിനിമയായിരിക്കുമെന്നും മനസ്സിലായി. പക്ഷെ ഈയൊരു ലെവലിലോട്ട് വരുമെന്നും പത്ത് വർഷം കഴിയുമ്പോഴും ജനങ്ങൾ അതിനെ പറ്റി സംസാരിക്കുമെന്നോ മൂന്നാം ഭാ​ഗം വരാൻ വേണ്ടി ആളുകൾ‌ കാത്തിരിക്കുമെന്നോ ജിത്ത് ജോസഫും വിചാരിച്ചിട്ടുണ്ടാവില്ല.

എന്റെ ടെൻഷൻ ഞാൻ മിമിക്രിക്കാരനാണല്ലോ മിമിക്രി അതിലേക്ക് വരാൻ പാടില്ല. അതിന് തന്നെ സഹായിച്ചത് ജിത്തു ജോസഫാണെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി. ഒപ്പം സിനിമയിൽ ആന്റണി പെരുമ്പാവൂർ പ്രിയൻ സാറിനോട് എന്റെ കഥാപാത്രത്തിന് സഹദേവൻ എന്ന് പേരിടാമെന്ന് പറഞ്ഞു . പ്രിയൻ സാർ , അത് വേണ്ട. ഇവനെയിട്ട് തല്ലിയാൽ പോരെ അത് ഞാൻ ചെയ്യിപ്പിച്ചോളാമെന്ന് പറഞ്ഞു .

ആന്റണി ചേട്ടന് അത് സഹിച്ചില്ല. പൊന്ന് പോലെ കൊണ്ടു നടക്കുന്ന ആളല്ലേ. അവിടെ ചെന്നപ്പോൾ എന്നോട് ഇതിനകത്ത് ഇടിയുണ്ടെന്ന്. ആയിക്കോട്ടെ ഒരു കുഴപ്പവുമില്ലെന്ന് ഞാനും പറഞ്ഞു. ദൃശ്യത്തിൽ മോഹൻലാലിനെ മർദ്ദിക്കുന്ന സീനിൽ ആന്റണി പെരുമ്പാവൂർ ഷൂട്ടിം​ഗ് സ്ഥലത്തേക്ക് വന്നില്ലെന്നും ഷാജോൺ ഓർത്തു . എന്റെ ഏറ്റവും വലിയ സ്വപ്നമെന്നത് സഹദേവനെ ബ്രേക്ക് ചെയ്യുന്നൊരു റോളാണ്. ഏത് കഥാപാത്രം ചെയ്താലും സഹദേവനെ വെച്ചാണ് ജനം അളക്കുന്നത്.

ദൃശ്യത്തിന് മുമ്പ് രണ്ട് സീനിൽ ഒരു സിനിമയിൽ അഭിനയിച്ചാൽ ഒരുപാട് പേർ വിളിക്കും. ദൃശ്യം കഴിഞ്ഞ് പിന്നെ അങ്ങനെ വിളിയുണ്ടായിട്ടില്ല . കടുവ, റിം​ഗ് മാസ്റ്റർ പോലെ വളരെ ചുരുക്കം സിനിമകൾക്കേ വിളികൾ വന്നുള്ളൂ. കാരണം അവൻ ദൃശ്യത്തിൽ ചെയ്തതല്ലേയെന്ന് അവർ കരുതുമെന്നും നടൻ‌ ചൂണ്ടിക്കാട്ടി. ദൃശ്യം 2 വിൽ വരാത്തതിൽ സങ്കടമുണ്ടായിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ ജിത്തു ജോസഫിനെ വിളിച്ചിരുന്നു.

ഇതിനകത്ത് സഹദേവന് വരാൻ പറ്റില്ല, അതിന് കാരണം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുമെന്ന് പറഞ്ഞു. സഹദേവൻ ദൃശ്യം 2 വിലോ 3 യിലോയൊക്കെ വന്നാൽ ആദ്യത്തേതിൽ ചെയ്തതിന്റെ അപ്പുറമെന്തെങ്കിലും ചെയ്യണം. അല്ലെങ്കിൽ അതിന്റെ ഇംപാക്ട് പോവും. ഇപ്പോൾ സഹദേവൻ വേറൊരു ലെവലിലാണെന്നും കലാഭവൻ ഷാജോൺ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/101054/anthony-couldnt-stand-it-he-did-not-come-to-the-shooting-location-that-day-shajon)