---
title: "ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിച്ചു, മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; മംമ്ത മോഹന്‍ദാസ്"
english_title: "Now the actress has revealed more about the condition of the disease."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100796/now-the-actress-has-revealed-more-about-the-condition-of-the-disease"
published_at: "2023-03-02T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640061ed17cc2_mamtha.jpg"
keywords: []
---

# ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിച്ചു, മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു; മംമ്ത മോഹന്‍ദാസ്

> **Lead Summary:** മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. രണ്ട് വട്ടം ക്യാന്‍സറിനെ പ്രതിരോധിച്ച് തോല്‍പ്പിച്ച താരമാണ് മംമ്ത. ക്യാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും അഭിനയത്തില്‍ സജീവമായ താരത്തിനെ പുതിയൊരു രോഗവും പിടി കൂടിയിരുന്നു. വിറ്റിലിഗോ എന്ന രോഗമാണ് താരത്തിനെ ബാധിച്ചത്.

## Article Content

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. രണ്ട് വട്ടം ക്യാന്‍സറിനെ പ്രതിരോധിച്ച് തോല്‍പ്പിച്ച താരമാണ് മംമ്ത. ക്യാന്‍സറിനെ തോല്‍പ്പിച്ച് വീണ്ടും അഭിനയത്തില്‍ സജീവമായ താരത്തിനെ പുതിയൊരു രോഗവും പിടി കൂടിയിരുന്നു. വിറ്റിലിഗോ എന്ന രോഗമാണ് താരത്തിനെ ബാധിച്ചത്.

തനിക്ക് വിറ്റിലിഗോ എന്ന ചര്‍മ്മ രോഗം ബാധിച്ചതായി താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിത രോഗ അവസ്ഥയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മംമ്തയുടെ വാക്കുകള്‍.

തുടക്കത്തില്‍ താന്‍ തീര്‍ത്തും ഇരുണ്ട ഒരു സ്ഥലത്ത് പെട്ട രീതിയില്‍ ആയിരുന്നു എന്നാണ് മംമ്ത പറയുന്നത്. വളരെ സ്‌ട്രോങ്ങ് ബോള്‍ഡാണെന്ന് പറയുന്ന മംമ്തയെ എനിക്ക് കാണാനെ കഴിഞ്ഞില്ല. ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിച്ചു.

ശരീരത്തിന്റെ പുറത്ത് കാണുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു.മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

വളരെ പ്രയാസമുള്ള സമയമായിരുന്നു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നടി പറഞ്ഞു.മഹേഷും മാരുതിയും ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്‌കിന്നില്‍ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. പിന്നീട് എന്താണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത് ഒളിപ്പിച്ചു വച്ചു.

പിന്നീട് ഇത് തുറന്ന് പറയാന്‍ ഞാന്‍ ശ്രമിച്ചു. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവര്‍ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നുവെന്നും താരം പറഞ്ഞു.

എന്നാല്‍ ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട് എന്നും നടി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/100796/now-the-actress-has-revealed-more-about-the-condition-of-the-disease)