---
title: "‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്; നടി പാര്‍വതി കൃഷ്ണ"
english_title: "Actress Parvathy Krishna says that many people have threatened her after acting in the movie 'Malik'."
publisher: "moviemax.in"
canonical_url: "https://moviemax.in/news/100586/actress-parvathy-krishna-says-that-many-people-have-threatened-her-after-acting-in-the-movie-malik"
published_at: "2023-03-01T15:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff26144fb9d_parvathi_krishana.jpg"
keywords: []
---

# ‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ട്; നടി പാര്‍വതി കൃഷ്ണ

> **Lead Summary:** ‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വതി കൃഷ്ണ. തങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയിലാണ് ഒരാള്‍ സംസാരിച്ചത്.

## Article Content

‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് നടി പാര്‍വതി കൃഷ്ണ. തങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയിലാണ് ഒരാള്‍ സംസാരിച്ചത്.

ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് പലരും കണ്ടത് എന്നാണ് പാര്‍വതി പറയുന്നത്. മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ തനിക്ക് സിനിമയായിരിക്കും എന്നായിരുന്നു താന്‍ കരുതിയത്.

പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ആകെ ഡൗണ്‍ ആയിപ്പോയി. പക്ഷെ ടെലിവിഷനില്‍ മാലിക് കണ്ട് പലരും സ്വീകരിച്ചു.

താനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ല. മുസ്ലീം ക്യാരക്ടറാണ്. പിന്നെ കുറേ സ്‌കിന്‍ ഡള്‍ ആക്കിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ.

അവിടെ നിന്നുള്ള കുറേ പേര് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും’ എന്ന രീതിയില്‍ തന്നോട് ചിലര്‍ സംസാരിച്ചു. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്.

‘മാലിക്കിനെ കൊന്ന ഡോക്ടര്‍’ എന്നാണ് പിന്നീട് താന്‍ അറിയപ്പെട്ടത് എന്നാണ് ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നത്. അതേസമയം, 2021ല്‍ ആണ് മാലിക് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഫഹദിന്റെ കഥാപാത്രത്തെ കൊല്ലുന്നത് പാര്‍വതിയുടെ കഥാപാത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100586/actress-parvathy-krishna-says-that-many-people-have-threatened-her-after-acting-in-the-movie-malik)