---
title: "എം ജയചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജീവ് ആലുങ്കൽ രംഗത്ത് "
english_title: "Rajeev Alungal has come forward with serious allegations against M Jayachandran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100411/rajeev-alungal-has-come-forward-with-serious-allegations-against-m-jayachandran"
published_at: "2023-02-28T21:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe28c6a8269_jayachandran.jpg"
keywords: []
---

# എം ജയചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി രാജീവ് ആലുങ്കൽ രംഗത്ത് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എം ജയചന്ദ്രൻ. ഒരു സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിൽ ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എം ജയചന്ദ്രൻ. ഒരു സംഗീത സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിൽ ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോൾ ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വന്നിട്ടുള്ളത്. ഗാനരചയിതാവ് രാജീവ് ആലുങ്കൽ ആണ് ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബീയാർ പ്രസാദ് എന്ന വ്യക്തിക്ക് പല അവസരങ്ങളും നഷ്ടപ്പെടുത്തിയത് എം ജയചന്ദ്രൻ ആണ് എന്നാണ് രാജീവ് ആലുങ്കൽ ആരോപിക്കുന്നത്.

വെട്ടം എന്ന സിനിമയിലെ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി എന്ന പാട്ടിന് വരികൾ എഴുതിയത് ബിയാർ പ്രസാദ് ആയിരുന്നു. കുറഞ്ഞത് 20 സിനിമകളിൽ എങ്കിലും അദ്ദേഹം എഴുതിയ വരികൾ ശരിയല്ല എന്ന് പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കി എന്നാണ് എം ജയചന്ദ്രനെതിരെ ഇപ്പോൾ രാജീവ് ആലുങ്കൽ പറയുന്നത്.

ഗിരീഷ് പുത്തഞ്ചേരിയുടെ വീട്ടിൽ ഇന്നും മൈക്കും കൊണ്ടുപോകുന്ന ഒരുപാട് യൂട്യൂബർമാർ ഉണ്ട് എന്നും എന്നാൽ അവരൊന്നും കേവലം 6 കിലോമീറ്റർ അപ്പുറത്തുള്ള ഇന്നും ജീവിച്ചിരിക്കുന്ന കൈതപ്പുറം ദാമോദരൻ നമ്പൂതിരിയുടെ അടുത്തേക്ക് പോകുന്നില്ല എന്നും രാജീവ് ആലുങ്കൽ പറയുന്നു. ജീവിച്ചിരിക്കുന്ന ആളുകളെ പറ്റി നല്ല കാര്യങ്ങൾ പറയുവാൻ ഒരുപാട് പ്രയാസമായിരിക്കും എന്നും രാജീവ് ആലുങ്കൽ കൂട്ടിച്ചേർത്തു.

അതേസമയം എം ജയചന്ദ്രനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ വളരെ ഗൗരവത്തോടെ കാണണം എന്നാണ് സിനിമ പ്രേമികൾ പറയുന്നത്. സിനിമ എന്നു പറയുന്നത് ആരുടെയും കുത്തകയല്ല എന്നും എല്ലാവർക്കും ഇവിടെ ഒരുപോലെ പ്രവർത്തിക്കുവാൻ അവകാശമുണ്ട് എന്നും അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെ അവസരങ്ങൾ ഇല്ലാതാക്കുന്നത് അയാളെ തൊഴിലെടുക്കുവാൻ ഉള്ള അവകാശത്തെ നിഷേധിക്കുന്നത് പോലെയാണ് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

അതേസമയം എം ജയചന്ദ്രന് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയിരുന്നില്ല എന്നാണ് പ്രേക്ഷകർ പറയുന്നത് എങ്കിലും ഇതിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടു മതി അദ്ദേഹത്തിന് ക്രൂശിക്കുന്നത് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ആളുകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/100411/rajeev-alungal-has-come-forward-with-serious-allegations-against-m-jayachandran)