വിവാഹ വിശേഷവുമായി കാർത്തിക് സൂര്യ; പങ്കാളിയെ അറിയാനുള്ള ആകാംഷയിൽ ആരാധകര്‍

വിവാഹ വിശേഷവുമായി കാർത്തിക് സൂര്യ; പങ്കാളിയെ അറിയാനുള്ള ആകാംഷയിൽ ആരാധകര്‍
Nov 30, 2022 08:41 AM | By Vyshnavy Rajan

യൂട്യബ് വ്‌ളോഗുകള്‍ ചെയ്തുകൊണ്ടാണ് കാര്‍ത്തിക് സൂര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ടെലിവിഷന്‍ ഷോ ഹോസ്റ്റ് ആയതോടെ കാര്‍ത്തിക്കിന്റെ ജനപ്രീതി കൂടി. ഷോയില്‍ തിരക്കാണെങ്കിലും തന്റെ പേഴ്‌സണല്‍ വ്‌ളോഗുകളും, സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്യുന്ന ഇന്റലേക്‌സ് പോട്കാസ്റ്റ് എന്ന വ്‌ളോഗിലും സ്ഥിരമായി കാര്‍ത്തിക് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായി ഇന്റലേക്‌സ് പോട്കാസ്റ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്.


തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും പോകുന്ന വിവരം കാര്‍ത്തിക് അറിയിക്കുകയായിരുന്നു. പുതിയ വീഡിയോയില്‍ പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാമാണ് കാര്‍ത്തിക് പങ്കുവച്ചിരിക്കുന്നത്.

ഞാന്‍ നേരത്തെ കണ്ട് വച്ച് പെണ്‍കുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയില്‍ കാര്‍ത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തില്‍ ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും വീഡിയോയിൽ താരം പറയുന്നുണ്ട്.


ഞാന്‍ വളരെ അധികം എക്സൈറ്റഡ് ആണ് എന്ന് കാര്‍ത്തിക് പറയുന്നു. പുള്ളിക്കാരിയും എക്സൈറ്റഡ് ആണ്. ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്‍ക്കാര്‍, ഇനി ഒരുമിക്കാന്‍ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നാണ് വിവാഹത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത്. താരത്തിന്റെ പങ്കാളിയെ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

Karthik Surya with wedding news; Fans are eager to know the partner

Next TV

Related Stories
മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

Jan 4, 2026 02:14 PM

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ റിലീസായി

മധുരൈ പശ്ചാത്തലമാക്കി മലയാളി പ്രതിഭകൾ ഒരുക്കുന്ന ചിത്രം 'ജോക്കി'യുടെ ടീസർ...

Read More >>
ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

Jan 3, 2026 12:53 PM

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ; കിടിലൻ പേരുകളുമായി മീനാക്ഷി

ബെവ്കോയുടെ പുതിയ മദ്യത്തിന് പേരു നിർദ്ദേശിക്കാമോ എന്ന് ആരാധകൻ, കിടിലൻ പേരുകളുമായി...

Read More >>
Top Stories