പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ

പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ
Jul 3, 2022 11:36 AM | By Susmitha Surendran

മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ജയസൂര്യ. മിമിക്രി വേദികളിലൂടെയാണ് ജയസൂര്യ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അവതാരകനായി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ജയസൂര്യ സിനിമയിലെത്തുന്നത്. 

നായകനായി തുടങ്ങിയ ജയസൂര്യ പിന്നീട് സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയിട്ടുണ്ട്. ജയസൂര്യയ്‌ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഇരുവരുടേയും കോമ്പിനേഷില്‍ ഒരിക്കല്‍ പോലും മലയാളികളെ നിരാശപ്പെടുത്തിയിട്ടില്ല. അതുപോലെ തന്നെയാണ് ഇന്ദ്രജിത്തും. ഇവര്‍ മൂവരും ഒരുമിച്ചാല്‍ അത് മികച്ച സിനിമയാകാറില്ലെന്ന് മാത്രമല്ല ഓഫ് സ്‌ക്രീനിലെ സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. 



ഏതാണ്ട് ഒരേ സമയത്താണ് മൂന്നു പേരും സിനിമാ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ദ്രനും ജയനും പൃഥ്വിയും തമ്മിലുള്ള സൗഹൃദത്തിന് അത്ര ആഴമുണ്ട്. ഇപ്പോഴിതാ ഇന്ദ്രജിത്തുമായും പൃഥ്വിരാജുമായുമുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജയസൂര്യ.

ഒരു അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്നെന്റെ ബ്രദര്‍ വരുമെന്ന് അവന്‍ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാന്‍ രാജുവിനെ ആദ്യമായി കാണുന്നത്. ഡോര്‍ തുറന്ന് ഒരുത്തന്‍ ഇങ്ങനെ വന്ന് നില്‍ക്കുകയാണ്'' എന്നാണ് പൃഥ്വിരാജുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് ജയസൂര്യ പറയുന്നത്. 



ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. ബെഡില്‍ കിടന്നോ ഞാന്‍ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ ഓര്‍ക്കുന്നുണ്ട്. അന്ന് രാത്രി ഞാന്‍ രാജുവിന് കാണാന്‍ വേണ്ടി മിമിക്രി ചെയ്തു. അ്ന്ന് കുറെ നേരം കഴിഞ്ഞിട്ടാണ് കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്നാണ് ജയസൂര്യ പറയുന്നത്.

ഇന്നും ആ സൗഹൃദം നിലനിര്‍ത്തി പോകുന്നുണ്ടെന്നും താരം പറയുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും തിരക്കാണ്. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടില്‍ കൂടും അല്ലെങ്കില്‍ അവന്‍ നമ്മുടെ വീട്ടില്‍ വരും. ഇടക്ക് ഇന്ദ്രന്റെ വീട്ടില്‍ പോവും.



അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ടെന്ന് ജയസൂര്യ പറയുന്നു. അതേസമയം, രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരുത്തനാണ് അവന്‍ എന്നാണ് സുഹൃത്തിനെക്കുറിച്ച് ജയസൂര്യ പറയുന്നത്. ഇന്ദ്രനും നരേയ്നും അങ്ങനെയാണെന്നും ജയസൂര്യ പറയുന്നു. 


Jayasurya is now open about his friendship with Indrajith and Prithviraj.

Next TV

Related Stories
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

Apr 26, 2024 11:53 AM

#sreenivasan |‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’ - ശ്രീനിവാസൻ

ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട്...

Read More >>
#tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി

Apr 26, 2024 10:44 AM

#tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്....

Read More >>
#PrakashRaj  |'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും' -  പ്രകാശ് രാജ്

Apr 26, 2024 08:57 AM

#PrakashRaj |'എന്റെ വോട്ട് മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയും' - പ്രകാശ് രാജ്

എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ്...

Read More >>
#NikhilaVimal  |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം -  നിഖില വിമല്‍

Apr 25, 2024 06:50 PM

#NikhilaVimal |അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം - നിഖില വിമല്‍

സര്‍ക്കാര്‍ ആശുപത്രികള്‍ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവര്‍...

Read More >>
Top Stories










News Roundup