സ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിൽ ആശ്വാസം...: 'സത്യപ്രതിജ്ഞ ചെയ്യാം'; ബി ജെ പി കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

സ്ഥാനം നഷ്ടമാകുമെന്ന ഘട്ടത്തിൽ ആശ്വാസം...: 'സത്യപ്രതിജ്ഞ ചെയ്യാം'; ബി ജെ പി കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം  അനുവദിച്ച് കോടതി
2026-07-09T12:29:00 | By Susmitha Surendran
#Vazhottukonam BJP councilor #R Sugathan granted interim bail #sworn in as a member of the municipality #Nedumangad court

തിരുവനന്തപുരം : (https://truevisionnews.com/) തിരുവനന്തപുരം വാഴോട്ടുകോണം ബി ജെ പി കൗൺസിലർ ആർ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്.

ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകൾക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.

വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ. 2019 ഓഗസ്റ്റ് 25 ന് ഒരാളെ കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യ ശ്രമം, 2023 ജൂലൈ 20 ന് മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകർത്തു.

2023 ജൂലൈ 17 ന് ഭർത്താവിന് എതിരെയുള്ള പകതീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചു, 2025 മാർച്ച് 14 ന് ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യശ്രമ കുറ്റം, 2025 ജൂലൈ 25 ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്ന് എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസിലും പ്രതിയാണ് സുഗതൻ. ഈ കേസുകൾ എല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.

Content Highlight: Thiruvananthapuram Vazhottokonam BJP councilor R Sugathan granted interim bail.

#Vazhottukonam BJP councilor #R Sugathan granted interim bail #sworn in as a member of the municipality #Nedumangad court

Next TV

Related Stories
രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Jul 9, 2026 01:27 PM

രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തില്‍ രണ്ട് മൃതദേഹങ്ങൾ കൂടി...

Read More >>
കള്ളാടി ദുരന്തം : 'അപകട മുന്നറിയിപ്പ് നൽകിയില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം ഉണ്ടായ ശേഷം, നാടിനെ തെറ്റിദ്ധരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു'

Jul 9, 2026 01:07 PM

കള്ളാടി ദുരന്തം : 'അപകട മുന്നറിയിപ്പ് നൽകിയില്ല, റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം ഉണ്ടായ ശേഷം, നാടിനെ തെറ്റിദ്ധരിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു'

കള്ളാടി ദുരന്തം, വയനാട് തുരങ്കപാത, പാരിസ്ഥിതിക അനുമതി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് പിണറായി...

Read More >>
Top Stories

News Roundup