#Building collapses #Kozhikode #Railway Tracks #Accident
കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം . രണ്ടാം നമ്പർ ഫ്ലാറ്റ് ഫോമിലാണ് അപകടം ഉണ്ടായത് . അപകട സമയത്ത് ഫ്ലാറ്റ് ഫോമിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വലിയ ആശ്വാസമായി .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് അടക്കം വരുന്ന പഴയ കെട്ടിടത്തിലാണ് സംഭവം . നിർത്തിയിട്ട ട്രെയിനിലും അവശിഷ്ടങ്ങൾ വീണു.
പ്ലാറ്റ്ഫോമിനോട് ചേർന്ന ട്രാക്കിൽ കോഴിക്കോട് -കണ്ണൂർ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്നു. ഇത് ഉച്ച 2.05നാണ് പുറപ്പെടേണ്ടത്. അതിനാൽ യാത്രക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലും ഈ സമയത്ത് ട്രെയിനുകൾ ഒന്നും സർവിസ് നടത്തിയിരുന്നില്ല.
130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവർ ബലക്ഷയത്തിലാണെന്ന് റെയിൽവെ അധികൃതർ കണ്ടെത്തിയിരുന്നു. ഇത് പൊളിച്ചുനീക്കുകയോ ബലപ്പെടുത്തുകയോ വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.
Content Highlight: Building collapses onto railway tracks in Kozhikode, accident































.jpeg)
