#Latest News #Shigella Virus #Shigella Death #Kerala
കോഴിക്കോട്: ( www.truevisionnews.com ) സംസ്ഥാനത്ത് ഒരാള്‍ കൂടി ഷിഗെല്ല ബാധിച്ച് മരിച്ചു. പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ സ്വദേശിയാണ് മരിച്ചത്. ജൂലൈ ഒന്നിനായിരുന്നു മരണം. സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
പത്തനംതിട്ടയില്‍ ആദ്യ ഷിഗെല്ല കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി പി.സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. രോഗബാധിതയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ക്ക് രോഗബാധയില്ലെന്നും മന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് അനുമാനം. പെണ്‍കുട്ടി പഴയ പൊറോട്ട കഴിച്ചിരുന്നു. നിലവില്‍ പത്തനംതിട്ട എഴിക്കാട് ഉന്നതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അടുത്ത ആഴ്ച എഴിക്കാട് ഉന്നതിയില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ബോധവത്ക്കരണ പരിപാടി നടത്തും.
ഭക്ഷ്യസുരക്ഷാ വകുപ്പിന് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlight: One more person has died of Shigella infection in the state






























.png)

