കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്‌, മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചു

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്‌, മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിച്ചു
Jun 18, 2026 07:19 PM | By VIPIN P V
#Latest News #Crime Branch #Kadathanad Labor Society #Ibrahim Haji #Vatakara

കോഴിക്കോട്: ( www.truevisionnews.com ) കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ വയോധികന്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കര്‍ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചു.

ഇബ്രാഹിം ഹാജിയുടെ കനറാ ബാങ്ക് വടകര ശാഖയിലെ ലോക്കറാണ് തുറന്ന് പരിശോധിച്ചത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ലോക്കര്‍ പരിശോധിച്ചത്. ലോക്കറില്‍ നിന്നും രേഖകളും സ്വര്‍ണ്ണ ഉരുപ്പടികളും കണ്ടെടുത്തു.

മെയ് 29-നാണ് തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി ഹാജി(71) ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇബ്രാഹിമിന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി വിവരം വന്നിരുന്നു. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ ഇബ്രാഹിം പണം നിക്ഷേപിച്ചിരുന്നു. പല തവണ പണം പിന്‍വലിക്കുന്നതിനായി സമീപിച്ചിട്ടും പണം തിരികെ നല്‍കിയിരുന്നില്ലെന്ന് ആരോപണവും ഉയർന്നിരുന്നു.

Content Highlight: Kadathanad Labor Society investment fraud case Bank locker of deceased Ibrahim Haji opened and inspected

#Latest News #Crime Branch #Kadathanad Labor Society #Ibrahim Haji #Vatakara

Next TV

Related Stories
നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

Jun 18, 2026 07:54 PM

നിപ ഭീതി അകലുന്നു: സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു; ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ

നിപ ഭീതി അകലുന്നു; സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു, ആശങ്കയായി...

Read More >>
ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി, ഈ മാസം 29നകം അറിയിക്കണം

Jun 18, 2026 07:44 PM

ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട് ഹൈക്കോടതി, ഈ മാസം 29നകം അറിയിക്കണം

ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീട്ടിക്കൊണ്ട് പോകാനാകില്ലെന്ന് എസ്ഐടിയോട്...

Read More >>
'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞ്; ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല'- കെഎസ്‌യു

Jun 18, 2026 07:14 PM

'പിഎം ശ്രീ സംഘപരിവാറിന്റെ കുഞ്ഞ്; ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല'- കെഎസ്‌യു

ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല'-...

Read More >>
കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

Jun 18, 2026 05:51 PM

കോഴിക്കോട് മെഡിക്കൽ കോളജിലെ ബ്ലഡ് ബാങ്ക് കോൾഡ് റൂമുകളുടെ കോപ്പർ വയറുകൾ മോഷണം പോയി

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോപ്പർ വയറുകൾ മോഷണം...

Read More >>
Top Stories

News Roundup