കുട കരുതിക്കോളൂ , ഈ നാല് ജില്ലക്കാർ കരുതിയിരിക്കുക ....: കേരളത്തിൽ മഴ ശക്തമാകുന്നു

 കുട കരുതിക്കോളൂ , ഈ നാല് ജില്ലക്കാർ കരുതിയിരിക്കുക ....:  കേരളത്തിൽ മഴ ശക്തമാകുന്നു
May 26, 2026 11:36 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഈ മാസം 29 വരെ കേരളത്തിലെ വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്. കൂടാതെ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെയും കന്യാകുമാരിയിലെയും തീരങ്ങളിൽ നാളെ രാവിലെ 5.30 മുതൽ ഈ മാസം 28 രാത്രി 11.30 വരെ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 0.7 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ശ്രദ്ധ പുലർത്തണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഈ ജാഗ്രത ബാധകമാണ്.

Content Highlight: Heavy rain in the state: Yellow alert in four districts today

Next TV

Related Stories
ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....:   ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ

May 26, 2026 12:11 PM

ഒന്ന് പോ പാമ്പേ പേടിപ്പിക്കാതെ ....: ഉറക്കത്തിനിടെ ഗൃഹനാഥൻ്റെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ

ഉറക്കത്തിനിടെ കാലിൽ പാമ്പ് ചുറ്റി, കാൽ കുടഞ്ഞപ്പോൾ പാമ്പ് നേരെ കയറിയത് ടിവിയ്ക്കുള്ളിൽ...

Read More >>
കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

May 26, 2026 12:02 PM

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം; കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം, കോളജ് വിദ്യാർഥിക്ക്...

Read More >>
കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 26, 2026 11:55 AM

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ മധ്യവയസ്കനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News