#CPI #Malappuram #Election defeat
മലപ്പുറം: (https://truevisionnews.com/) കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടത് മുന്നണിയിലെ ഉന്നത നേതാക്കളുടെ മോശം പ്രതികരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്.
വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം ഉയർന്നു.
ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ എ വിജയരാഘവന്റെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും യോഗത്തിൽ പറയുന്നു. യോഗത്തിൽ ബിനോയ് വിശ്വത്തിനുമെതിരേയും വിമർശനം ഉണ്ടായി. മലപ്പുറം ജില്ലയിൽ സിപിഐക്ക് ഉണ്ടായതും കനത്ത തോൽവിയാണെന്നും ആക്ഷേപമുയർന്നു.
അതേസമയം രത്തൻ കേൽക്കറുടെ നിയമനത്തിനെതിരെ എം.വി. ജയരാജൻ രംഗത്ത്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പാരിതോഷികമാണ് പുതിയ നിയമനം. ബിജെപിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പോലെ രാഷ്ട്രീയ സ്വഭാവമുള്ള നിയമനം നടത്തിയതെന്നും എം.വി. ജയരാജൻ ആരോപിച്ചു.Politics
രാഹുൽഗാന്ധിക്ക് കേരളത്തിൽ ഒരു ന്യായവും ബംഗാളിൽ മറ്റൊരു ന്യായവുമാണ്. കേരളത്തിൽ രത്തൻ കേൽക്കർ നടത്തിയ പ്രവർത്തനം യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാനാണ്. അതിനെയാണ് ഇപ്പോൾ വി.ഡി. സതീശൻ വെള്ളപൂശുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് അനർഹരെ പട്ടികയിൽ കൂട്ടിച്ചേർത്തതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.
എസ്ഐആർ പരിഷ്കരണത്തിൽ രത്തൻ കേൽക്കറിനെതിരെ വലിയ ആക്ഷേപമാണ് ഉയർന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും ആപാകതകളൊന്നും പരിഹരിച്ചില്ല. ശനിയാഴ്ച തോറും വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി യോഗങ്ങളിൽ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു.
Content Highlight: Content Highlights:- Criticism against leaders at CPI Malappuram district secretariat





























