തിരുവനന്തപുരം:( www.truevisionnews.com ) ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിന് കഴിയണമെന്ന് എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഐഎം നേതാവുമായ ടി പി രാമകൃഷ്ണൻ. ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചതെന്നും ഇപ്പോൾ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ഇടതുപക്ഷ ഭരണകാലത്ത് വലിയ നേട്ടമാണ് കൈവരിച്ചത്. ഇടതുസർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിന് കഴിയണം. കെഎസ്ആർടിസി സൗജന്യ യാത്രയെന്ന നിലപാടിനോട് യോജിപ്പാണുള്ളത്. എന്നാൽ സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കെഎസ്ആർടിസി വളർച്ച കൈവരിച്ചിരിക്കുകയാണ്, വരവും ചെലവും ഏതാണ്ട് തുല്യമാണ്. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം. ജൂൺ 15 മുതൽ സൗജന്യ യാത്ര വഴി പറയുന്ന കെഎസ്ആർടിസിയുടെ വരുമാനത്തിലെ കുറവ് സർക്കാർ എങ്ങനെ പരിഹരിക്കും.
ആശാ വർക്കർമാരുടെ വേതനം വാഗ്ദാനം ഇപ്പോഴും പൂർണ്ണമായും പാലിക്കപ്പെട്ടിട്ടില്ല. 3000 കൊടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നു. വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിന്റെ നിലപാടും പുതിയ സർക്കാരിന്റെ നിലപാടും തമ്മിൽ വ്യത്യാസമുണ്ട്. സർക്കാരിൻറെ നിലപാട് എന്താണ്. ഒരു വർഗീയ പ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നമാണ്, ആശയത്തിന്റെ പ്രശ്നമാണ്. ഇതൊരു മതപരമായി കാണേണ്ട പ്രശ്നമല്ല.സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണ് ശ്രമം. ഘടകകക്ഷികൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം. എൽഡിഎഫ് ആയിരുന്നെങ്കിൽ ഇത് ചെയ്യുമായിരുന്നില്ല’- ടിപി രാമകൃഷ്ണൻ പറഞ്ഞു.
free travel for women will increase ksrtc burden says tp ramakrishnan





























