ട്രംപിൻ്റെ വാക്കില്‍ കുതിച്ച് 'പൊന്നും' വില ; ഇന്നത്തെ സ്വർണവില അറിയാം...

ട്രംപിൻ്റെ വാക്കില്‍ കുതിച്ച് 'പൊന്നും' വില ; ഇന്നത്തെ സ്വർണവില അറിയാം...
May 19, 2026 11:28 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 1,15,160 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഇന്നലെ കുറഞ്ഞ വിലയിൽ ആണ് ഇന്ന് വർധനവ് ഉണ്ടായിരിക്കുന്നത്. 600 രൂപയാണ് ഇന്ന് പവന് കൂടിയിരിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 520 രൂപയുടെ കുറവാണ് ഇന്നലെ ഒരു പവന് ഉണ്ടായത്. 114,520 രൂപയായിരുന്നു ഒരു പവൻ്റെ ഇന്നലത്തെ വില.

ഇറാനെതിരായ ആക്രമണം തുടരാനുള്ള തീരുമാനത്തില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്മാറിയതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ട്രംപിന്റെ പിന്മാറ്റത്തിന് പിന്നാലെ അസംസ്‌കൃത എണ്ണവില ഇടിയുകയും എണ്ണവില ഉയരുകയുമായിരുന്നു. അസംസ്‌കൃത എണ്ണയുടെ വിലയില്‍ രണ്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.

തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. അവസാന മൂന്ന് വ്യാപാര ദിവസത്തില്‍ സ്വര്‍ണവിലയിലുണ്ടായത് പവന് 4480 രൂപയുടെ ഇടിവായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയതോടെ കഴിഞ്ഞയാഴ്ച രാജ്യത്ത് സ്വര്‍ണവിലയില്‍ ഒറ്റയടിക്ക് പവന് 10,200 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,23,120 രൂപയായി ഉയര്‍ന്നിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ഇറക്കുമതി കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു വര്‍ധന.

എന്നാല്‍, അന്ന് വൈകീട്ട് തന്നെ വിലയില്‍ കുറവുണ്ടായി. പവന് 1,18,800ലെത്തി. മെയ് 14ന് നേരിയ വര്‍ധനവ്. അതിനു ശേഷം തുടര്‍ച്ചയായി ഇടിവാണ് വിലയിലുണ്ടായത്. മെയ് 15ന് രാവിലെ 1,17,400 രൂപയായിരുന്നത് വൈകീട്ടോടെ 1,15,800 രൂപയായി കുറഞ്ഞു. മെയ് 16നും 17നും അവധിയായിരുന്നു. ഇന്നലെ പവന് 560 രൂപയും കുറഞ്ഞു. മൂന്ന് ദിവസം കൊണ്ട് 4480 രൂപയുടെ കുറവുണ്ടായതിന് പിന്നാലെയാണ് ഇന്ന് വില ഉയര്‍ന്നത്.




gold rate kerala today 19 05 2026

Next TV

Related Stories
അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

May 19, 2026 11:16 AM

അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി...

Read More >>
Top Stories










News Roundup