കാലവർഷം കനക്കുന്നു; 22 വരെ മഴ ശക്തം: ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

കാലവർഷം കനക്കുന്നു; 22 വരെ മഴ ശക്തം: ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
May 19, 2026 09:51 AM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 22 വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ഉൾപ്പെടെ ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

തുടർച്ചയായ മഴ മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മലയോര മേഖലകളിൽ ഉള്ളവരും നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴത്തെ പ്രദേശങ്ങളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.

വരും ദിവസങ്ങളിലും മഴയുടെ തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Yellow alert in 9 districts today

Next TV

Related Stories
അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

May 19, 2026 11:16 AM

അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി...

Read More >>
ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

May 19, 2026 09:58 AM

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകൻ...

Read More >>
Top Stories

News Roundup